Image

ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ യുവത്വത്തിന്റെ തിളക്കം

ആശ എസ് . പണിക്കർ Published on 20 June, 2017
ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ യുവത്വത്തിന്റെ തിളക്കം
പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു. യുവജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് ഈ മേളയെ വ്യത്യസ്തമാക്കിയത്. എല്ലാ പ്രദര്‍ശനങ്ങളിലും യുവത്വത്തിന്റെ പ്രസരിപ്പ് പ്രകടമായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുതല്‍ വിദേശികള്‍ വരെ ഈ കൂട്ടത്തില്‍പ്പെടുന്നു.

ആയിരത്തി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത മേളയില്‍ അഭൂതപൂര്‍വമായ തിരക്കാണ് കാണാന്‍ സാധിച്ചത്. മാധ്യമ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ഥികളും സിനിമാ വിദ്യാര്‍ഥികളും ഡെലിഗേറ്റുകളും ഉള്‍പ്പെടെയുള്ളവരില്‍ യുതലമുറയുടെ ഈ മുന്നേറ്റം ശ്രദ്ധേയമാണ്. വ്യത്യസ്ത കാഴ്ചാനുഭവങ്ങള്‍ യുവതലമുറയില്‍ പുതിയ ദൃശ്യാനുഭവം സാധ്യമാക്കുന്നത് ഈ മേളയെ അര്‍ഥപൂര്‍ണമാക്കുന്നു.

ജൂണ്‍ 16 മുതല്‍ 20 വരെ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടന്ന മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി 'ലൈഫ്, ആനിമേറ്റഡും' ബംഗാളി ഹ്രസ്വചിത്രമായ 'സഖിസോണ'യും പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ അനിമേഷന്‍, ക്യാമ്പസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി 77 ചിത്രങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്, മാസ്‌ട്രോ, ട്രിബ്യുട്ട്, വിയന്ന ഷോര്‍ട്ട്‌സ്, അനിമേഷന്‍ ഫിലിംസ് ഫ്രം ലാറ്റിന്‍ അമേരിക്ക, പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ്, സൗണ്ട് ഫയല്‍സ് എന്നീ വിഭാഗങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടന്നു. ഛായാഗ്രഹണ ശില്പശാല, ഡോക്യുമെന്ററി ഫിലിം മേക്കിങ് എന്നിവയും ഉണ്ടായിരുന്നു. അസിമ മ്യൂസിക് ബാന്‍ഡ്, പിന്നണി ഗായിക പുഷ്പവതി എന്നിവരുടെ സംഗീതവും അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സും മേളയുടെ ഭാഗമായി നടന്നു. 

കൈരളി തിയേറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ്, സൗണ്ട് ഫയല്‍സ് എന്നീ വിഭാഗങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടന്നു. ഛായാഗ്രഹണ ശില്പശാല, ഡോക്യുമെന്ററി ഫിലിം മേക്കിങ് എന്നിവയും ഉണ്ടായിരുന്നു. അസിമ മ്യൂസിക് ബാന്‍ഡ്, പിന്നണി ഗായിക പുഷ്പവതി എന്നിവരുടെ സംഗീതവും അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സും മേളയുടെ ഭാഗമായി നടന്നു. 

കൈരളി തിയേറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.

നിരോധനത്തിനു മുന്നില്‍ പരാജയപ്പെട്ടത്
സിനിമാ പ്രവര്‍ത്തകരാണ് : ലീനാ മണിമേഖലയ്

മൂന്നു ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിലൂടെ കേന്ദ്ര സര്‍ക്കാരാണ് വിജയിച്ചതെന്ന് സംവിധായിക ലീനാ മണിമേഖലയ് പ്രതികരിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ വേദിയാണ് ഓരോ ചലച്ചിത്രമേളയും. എന്നാല്‍ സിനിമകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിഷേധിക്കേണ്ടിയിരുന്നത് ആ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാകണമായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മാത്രം അസഹിഷ്ണുത രൂപം കൊള്ളുന്നതിന്റെ കാരണം പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭിന്നലിംഗക്കാരോടുള്ള കേരളസമൂഹത്തിന്റെ തെറ്റായ മനോഭാവത്തിന് മാറ്റം വന്നു തുടങ്ങിയതായി അവളിലേക്കുള്ള ദൂരം എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ അഭിജിത് പുല്‍പറമ്പത്ത്. ആദ്യകാലങ്ങളില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്് കഴിഞ്ഞവരായിരുന്നു ഭിന്നലിംഗക്കാര്‍. അവരോടുള്ള സമൂഹത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു തുടങ്ങിയതോടെ പൊതുവേദിയിലെ സജീവസാന്നിധ്യമായിരിക്കുകയാണവര്‍. അതിന്റെ തെളിവാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുള്‍പ്പടെ ലോകത്തിന്റെ ശ്രദ്ധ പതിയുന്ന വേദികളില്‍ അവര്‍ക്കു കിട്ടുന്ന പരിഗണനയെന്നും അഭിജിത് പറഞ്ഞു
ഇന്ത്യക്കുള്ളില്‍ നിലനില്‍ക്കുന്ന ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പേരിലുള്ള അതിര്‍ വരമ്പുകള്‍ തച്ചുടക്കപ്പെടേണ്ടതാണെന്ന് സര്‍ക്കസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം അറോറ. സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ തെറ്റാണ്. ഭാഷയ്ക്കും സംസ്‌ക്കാരത്തിനും അതീതമാകണം ദേശസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ പേരില്‍ ഒരു യുവാവിന് അനുഭവിക്കേണ്ടി വരുന്ന അവഗണനയുടെ കഥയാണ് സര്‍ക്കസ് പ്രമേയമാക്കിയത്.

കൗശിക് മണ്ഡല്‍, ദീപ്ശിഖാ കപൂര്‍, ഫറൂക്ക് അബ്ദൂള്‍ റഹിമാന്‍, സമീര്‍ പി, പ്രണവ് ഹരിഹര്‍ ശര്‍മ, സൗനാക് കര്‍, മയുരേഷ് ഗോദ്ഹിന്ദികര്‍, ഗീതാ അപ്‌മേല്‍, രോഹിത് ജയിംസ്, റോബര്‍ട്ട് യൂജീന്‍ പോപ, അമിത് അഗര്‍വാള്‍, സാന്‍ ന്യൂബിഗിന്‍, ദേവ് ഗുപ്ത, അര്‍ജിത് കുന്ദു എന്നിവരും സന്നിഹിതരായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക