Image

ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉത്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ദേവദാസന്‍ നായര്‍ സംബന്ധിക്കും

Published on 20 June, 2017
ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉത്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ദേവദാസന്‍ നായര്‍ സംബന്ധിക്കും
ന്യൂയോര്‍ക്ക്: ജൂണ്‍ 24 നു ഈ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യോങ്കേഴ്‌സിലെ സോന്‌ഡേഴ്‌സ് ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ദേശീയസമിതിയുടെ ഉത്ഘാടനച്ചടങ്ങില്‍ ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ കെ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായി സംബന്ധിക്കുമെന്നു പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് തോമസ് റ്റി ഉമ്മന്‍ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയാണ് സമ്മേളനം ഉത്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് നടക്കുന്ന എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനത്തിലും കോണ്‍സുല്‍ ദേവദാസന്‍ നായര്‍ പങ്കെടുക്കും.
ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉത്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ദേവദാസന്‍ നായര്‍ സംബന്ധിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക