Image

വെടിവെയ്‌പ്‌: ഇറ്റാലിയന്‍ നാവികരുടെ പോലീസ്‌ കസ്റ്റഡി അഞ്ചുവരെ നീട്ടി

Published on 01 March, 2012
വെടിവെയ്‌പ്‌: ഇറ്റാലിയന്‍ നാവികരുടെ പോലീസ്‌ കസ്റ്റഡി അഞ്ചുവരെ നീട്ടി
കൊല്ലം: രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ പോലീസ്‌ കസ്റ്റഡി അഞ്ചു വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇവരെ ഇന്ന്‌ കൊല്ലം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതിനിടെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന്‌ രണ്‌ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലെ സാങ്കേതിക ന്യൂനതകള്‍ പരിഹരിച്ച്‌ പുതിയ ഹര്‍ജി നല്‍കാന്‍ ഹൈക്കോടതി ഇറ്റാലിയന്‍ കോണ്‍സുലേറ്റിനോട്‌ നിര്‍ദേശിച്ചു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ദുര്‍ബ്ബലമാണെന്ന്‌ ഇറ്റലി ധരിക്കരുതെന്നും ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്‌ടിക്കാട്ടി. ഹര്‍ജിയിലെ നാവികരുടെ ഒപ്പ്‌ വ്യാജമാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക