Image

അഭിരാമിയും കമല്‍ഹാസനും വിവാഹിതരാവുന്നു

Published on 20 June, 2017
അഭിരാമിയും കമല്‍ഹാസനും വിവാഹിതരാവുന്നു
വിവാഹിതയായി, വീട്ടമ്മയായി ഒതുങ്ങിക്കഴിയുന്ന നടി അഭിരാമിയെക്കുറിച്ചു തമിഴ് മാധ്യമങ്ങളില്‍ വീണ്ടും ഗോസിപ്പുകള്‍ നിറയുന്നു. ഉലകനായകന്‍ കമലഹാസനുമായി അഭിരാമിയുടെ വിവാഹം ഉടന്‍ നടക്കുമെന്നാണ് തമിഴിലെ പ്രചരണം. കമലും നടി ഗൗതമിയും തമ്മില്‍ അടുത്തിടെ സഹജീവിതം പിരിഞ്ഞിരുന്നു. ഇതിനു കാരണം കമലിന് അഭിരാമിയോടുള്ള അഭിനിവേശമാണെന്നാണ് പ്രചാരണം.

വിവാഹശേഷം ഭര്‍ത്താവ് രാഹുല്‍ പവനനുമൊത്ത് അമേരിക്കയിലാണ് അഭിരാമി. ഇടയ്ക്കു നാട്ടിലെത്തിയ അഭിരാമി ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. കമലുമൊത്ത് 2004ല്‍ വിരുമാണ്ടി എന്ന ചിത്രത്തില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്.

വിരുമാണ്ടിയില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിരുന്നു. അന്നുമുതലുള്ളതാണ് ഈ ഗോസിപ്പ്. ഇപ്പോള്‍ ഗൗതമിയുമായി കമല്‍ അകലുകയും കമലിനെതിരേ ഗൗതമി ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതോടെയാണ് അഭിരാമിയെക്കുറിച്ചു ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്.

വിരുമാണ്ടിക്കു ശേഷം സിനിമാരംഗം വിട്ടുനിന്ന അഭിരാമി പത്തു വര്‍ഷത്തിനു ശേഷം 2014ല്‍ അപ്പോത്തിക്കരി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടു തിരിച്ചുവന്നു. തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി അവര്‍ മൂന്നു നാലു സിനിമകളില്‍ കൂടി അഭിനയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക