Image

സിജി 'എക്‌സ്പാ യാത്ര' സംഘടിപ്പിക്കുന്നു

Published on 20 June, 2017
സിജി 'എക്‌സ്പാ യാത്ര' സംഘടിപ്പിക്കുന്നു
 ജിദ്ദ: വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സിജി പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഈ വര്‍ഷവും 'എക്‌സ്പാ യാത്ര'സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 18 മുതല്‍ 22 വരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്പതാംക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാള്‍ത്ഥിനികളില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്പതുപേര്‍ക്കാണ് യാത്രയില്‍ പ്രവേശനം നല്‍കുക.

യാത്രയുടെ ഭാഗമായി ജില്ലയിലെ പ്രശസ്തമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ദരായ ട്രെയിനര്‍മാര്‍ നയിക്കുന്ന ക്ലാസുകളും യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൗമാര പ്രായത്തിലെ കുട്ടികള്‍ക്കാവിശ്യമായ സമഗ്ര പഠന, തൊഴില്‍ സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ക്യാന്പിന്റ ലക്ഷ്യം. കുട്ടികളുടെ നിരീക്ഷണ പാഠവം വര്‍ധിപ്പിക്കുക, ഐ.ക്യൂ ടെസ്റ്റ്, പഠനാഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, തൊഴില്‍ തെരെഞ്ഞെടുക്കേണ്ടവിധം, പെരുമാറ്റ മര്യാദകള്‍, സമയ വിനിയോഗത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, നേതൃപാഠവം, ധാര്‍മിക മൂല്യങ്ങളെ കുറിച്ച അറിവ് നല്‍കല്‍, വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിവിധ വിനോദ പരിപാടികള്‍, പ്രസംഗ പാഠവം തുടങ്ങിയവ വികസിപ്പിക്കാനുതകുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ എല്ലാം സിജി ’എക്‌സ്പാ യാത്ര’ യില്‍ ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസം സൗകര്യം സംഘാടകര്‍ സജ്ജികരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്ത്രീ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുന്മ് ചേവായൂരിലെ സിജി കാംപസിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണുകളില്‍ ബന്ധപ്പെടുക: 

നസീര്‍ അഹ്മദ് 056 409 5002. 
0091 808 666 4001
0091 808 666 2005

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക