Image

ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിലിന്റെ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷന്‍ സന്ദര്‍ശനവും സി സി ഡി അവാര്‍ഡ് വിതരണവും ജൂണ്‍ 23 ന്

ലൂക്കോസ് ചാമക്കാല Published on 20 June, 2017
ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിലിന്റെ റോക്‌ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ മിഷന്‍ സന്ദര്‍ശനവും സി സി ഡി അവാര്‍ഡ് വിതരണവും ജൂണ്‍ 23 ന്
ന്യൂയോര്‍ക്ക്: കോട്ടയം രൂപത സഹായ മെത്രാന്‍ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍ റോക്ക് ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായമിഷന്‍ വെള്ളി, ഞായര്‍ (ജൂണ്‍ 23, 25)ദിനങ്ങളില്‍സന്ദര്‍ശിക്കുന്നു .
ജൂണ്‍ 23 ന് വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് ജോയ് തറത്തട്ടേലിന്റെ വീട്ടില്‍ കൂടാര യോഗ പ്രാര്‍ത്ഥനയിലുംതിരുമേനി പങ്കെടുക്കുന്നു .
ഞായറാഴ്ച മിഷന്‍ പുതിയതായി വാങ്ങിയ മാതാവിന്റെ നാമത്തിലുള്ള ദേവാലയം വിശ്വാസികള്‍ക്ക് ഒപ്പം സന്ദര്‍ശ്ശിക്കും . 

തുടര്‍ന്ന് മരിയന്‍ ഷ്‌റയിന്‍ ദേവാലയത്തില്‍ പിതാവ് വിശുദ്ധ കുര്‍ബാന ര്‍പ്പിച്ച ശേഷം പുതിയ ദേവാലത്തിലേക്കുള്ള മിഷനിലെ ഓരോ കുടുംബത്തിന്റെയും അര്‍ഹമായ സംഭാവന ഏറ്റുവാങ്ങുന്നു

ഈ മിഷനുകളില്‍ നിന്ന് സ്‌കൂള്‍ കോളേജ് ഗ്രാഡുവേറ്റ് ചെയ്ത കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവുംസി സി ഡി ഗ്രാഡുവേഷന്‍ ഉദ്ഘാടനവുംനിര്‍വഹിക്കുന്നു .
ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി, ട്രസ്റ്റീമാരായ ഫിലിപ്പ് ചാമക്കാല, സിബി മണലേല്‍, എബ്രഹാം പുലിയലകുന്നേല്‍, റെജി ഉഴങ്ങാലില്‍സിസിഡി പ്രിന്‍സിപ്പല്‍ സാബു മേക്കാട്ട്, ഫെറോന സെക്രട്ടറി തോമസ് പാലിച്ചേരി എന്നിവരാണ് .

മാതാവിന്റെ നാമത്തിലുള്ള പുതിയ ദേവാലയത്തിലേക്കുള്ള പ്രവേശനം നിറവേറ്റാന്‍ ഇടവരുത്തിയദിവ്യകൃപക്ക് നന്ദി പറയുന്ന ഈ മഹനിയ വിശുദ്ധ ചടങ്ങിലേക്ക് എല്ലാവിശ്വാസികളെയുംക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ ജോസ് ആദോപ്പിള്ളി954 305 7850
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക