Image

ഹന്നാ ആന്റോ പണിക്കര്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് ജൂണിയര്‍ കലാതിലകം

സന്തോഷ് എബ്രഹാം Published on 20 June, 2017
ഹന്നാ ആന്റോ പണിക്കര്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് ജൂണിയര്‍ കലാതിലകം
പെന്‍സില്‍വാനിയ: ഫിലഡെല്‍ഫിയായില്‍ വച്ചു നടന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ കലാതിലകമായി
ഹന്നാ ആന്റോ പണിക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാന്‍സ് എന്നീ മത്സരിച്ച എല്ലാ നൃത്ത ഇനങ്ങളിലും സമ്മാനങ്ങള്‍ കൈവരിച്ചതാണ് ഈ കുഞ്ഞു മിടുക്കിയെ അതുല്യമായ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. മൂവാറ്റുപുഴ സ്വദേശികളായ ആന്റോ-ധന്യ ദമ്പതികളുടെ പുത്രിയാണ് ഈ എട്ടു വയസ്സുകാരി. മൂവാറ്റുപുഴ നാട്യാലയ സ്‌ക്കൂളില്‍ ശ്രീ രവികുമാറിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചിട്ടുള്ള ഹന്നാ ആന്റോ പണിക്കര്‍ ഇപ്പോള്‍ ഫിലഡെല്‍ഫിയയിലെ പ്രശസ്ത നൃത്തപരിശീലനകേന്ദ്രമായ നുപര(NUPURA) ഡാന്‍സ് അക്കാഡമിയിലെ അജി പണിക്കരുടെ ശിഷ്യയാണ്.


ഹന്നാ ആന്റോ പണിക്കര്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് ജൂണിയര്‍ കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക