Image

ഗാര്‍ലന്‍ഡ് സെന്റ്. തോമസ് ദേവാലയം രജത ജൂബിലി നിറവില്‍; വി. തോമാശ്‌ളീഹായുടെ തിരുനാള്‍ ജൂണ്‍ 23 മുതല്‍.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 June, 2017
  ഗാര്‍ലന്‍ഡ് സെന്റ്. തോമസ് ദേവാലയം രജത ജൂബിലി നിറവില്‍;  വി. തോമാശ്‌ളീഹായുടെ തിരുനാള്‍  ജൂണ്‍ 23 മുതല്‍.
ഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ രജത ജൂബിലി വര്‍ഷത്തില്‍ ,  ആണ്ടുതോറും നടത്തിവരുന്ന ഇടവക മദ്ധ്യസ്ഥനായ മാര്‍തോമാശ്‌ളീഹായുടെ തിരുനാള്‍  ജൂണ്‍ 23  (വെള്ളി ) മുതല്‍ നടക്കും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍  ജൂലൈ 1, 2 ,3  തീയതികളികള്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളോടെ സമാപിക്കും.  ഫൊറോനാ വികാരി. ഫാ. ജോഷി എളമ്പാശ്ശേരില്‍,   കൈക്കാരന്മാരായ ജോസഫ് (മോന്‍സി)  വലിയവീട് , മഞ്ജിത് കൈനിക്കര തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫൊറോനായിലെ വിവിധ കുടുംബ യൂണിറ്റുകളാണ് ഈ വര്‍ഷം  തിരുനാള്‍  പ്രസുദേന്തിമാരാവുന്നത്.

 ജൂണ്‍ 23 നു വെള്ളിയാഴ്ച വൈകുന്നേരം  6 മണിക്ക്  ഫാ. ജോഷി എളമ്പാശ്ശേരില്‍ കൊടിയേറ്റ് നിര്‍വഹിച്ചു തിരുനാളോഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ആരാധനയും നൊവേനയും ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ജൂണ്‍ 2 നു ഞായാറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ ഭദ്രാവതി രൂപതാ  ബിഷപ്പ്  മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മ്മികനായിരുക്കും. 

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "10 days of heritage" എന്ന പേരില്‍ സീറോ മലബാര്‍ പൈതൃകം വിളിച്ചോതുന്ന  പ്രത്യക  പരിപാടികള്‍  ഈ പത്തു ദിവസങ്ങളില്‍ സ്‌റ്റേജ് ഷോകളുടെ ഭാഗമായി അരങ്ങേറും..  യുവജനങ്ങളുടെ നേതൃത്വത്തില്‍  പ്രസുദേന്തി കുടുംബ യൂണിറ്റുകളാണ്  അരങ്ങില്‍ അണിനിരക്കുന്നത്.  ജൂലൈ 1 ശനിയാഴ്ച വൈകുന്നേരം 'സ്‌നേഹ സംഗീതം'  എന്ന  മിമിക്‌സ് ഗാനമേളയും  സെന്റ് തോമസ് ഹാളില്‍ നടക്കും. തിരുനാളിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി  ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.

  ഗാര്‍ലന്‍ഡ് സെന്റ്. തോമസ് ദേവാലയം രജത ജൂബിലി നിറവില്‍;  വി. തോമാശ്‌ളീഹായുടെ തിരുനാള്‍  ജൂണ്‍ 23 മുതല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക