Image

യുകെ വീസ അപേക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനിലേക്കു മാറുന്നു; ഇന്ത്യക്കാര്‍ക്ക്‌ മാര്‍ച്ച്‌ നാല്‌ മുതല്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 01 March, 2012
യുകെ വീസ അപേക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനിലേക്കു മാറുന്നു; ഇന്ത്യക്കാര്‍ക്ക്‌ മാര്‍ച്ച്‌ നാല്‌ മുതല്‍
ലണ്‌ടന്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നു യുകെ വീസയ്‌ക്ക്‌ അപേക്ഷിക്കുന്നത്‌ പൂര്‍ണമായും ഓണ്‍ലൈനാകുന്നു. പരിഷ്‌കാരം മാര്‍ച്ച്‌ അഞ്ചിനു നടപ്പാകും.

വീസ പ്രോസസിംഗ്‌ കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ്‌ നടപടി. ഇന്ത്യയ്‌ക്കു കൂടാതെ പാപ്വ ന്യൂ ഗിനിയ, ഫിജി എന്നീ രാജ്യങ്ങള്‍ക്കും ഈ മാറ്റം ബാധകമാണ്‌. വീസ ഫീസ്‌ അടയ്‌ക്കുന്നതും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും.

ഇതിനൊപ്പം നല്‍കേണ്‌ട രേഖകളും മറ്റും അടുത്തുള്ള യുകെ വീസ ആപ്ലിക്കേഷന്‍ സെന്ററില്‍ നേരിട്ടു നല്‍കണം. ഇവിടം സന്ദര്‍ശിക്കാനുള്ള അപ്പോയിന്റ്‌മെന്റ്‌ ഓണ്‍ലൈനായി തന്നെ എടുക്കണമെന്നും നിര്‍ബന്ധമുണ്‌ട്‌.
യുകെ വീസ അപേക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനിലേക്കു മാറുന്നു; ഇന്ത്യക്കാര്‍ക്ക്‌ മാര്‍ച്ച്‌ നാല്‌ മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക