Image

ജസ്റ്റിസ്‌ കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌ കേരളത്തില്‍

Published on 21 June, 2017
ജസ്റ്റിസ്‌ കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌ കേരളത്തില്‍

ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ്‌ മാസം തടവിന്‌ ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്‌ജി സി.എസ്‌.കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞശേഷം ഇന്നലെ കോയമ്പത്തൂരില്‍ നിന്ന്‌ കര്‍ണന്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ മാസം 9നാണ്‌ ജസ്റ്റിസ്‌ കര്‍ണനെ അറസ്റ്റ്‌ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്‌. അന്ന്‌ തന്നെ കൊല്‍ക്കത്തയില്‍ നിന്ന്‌ ചെന്നൈയിലെ ഗസ്റ്റ്‌ഹൗസില്‍ എത്തിയ നിന്ന്‌ അദ്ദേഹം അവിടെ നിന്ന്‌ സ്ഥലം വിടുകയായിരുന്നു.

ഈ മാസം 11 മുതല്‍ 13 വരെ  കേരളത്തില്‍ കൊച്ചി പനങ്ങാട്ടെ ലേക്ക്‌ സിംഫണി എന്ന റിസോര്‍ട്ടില്‍ താമസിച്ചെന്നാണ്‌ കൊല്‍ക്കത്ത പൊലീസ്‌ ഇന്നലെ വെളിപ്പെടുത്തിയത്‌. 

 ഓണ്‍ലൈന്‍ വഴിയാണ്‌ ഇവര്‍ റിസോര്‍ട്ട്‌ ബുക്ക്‌ ചെയ്‌തതെന്നും പൊലീസ്‌ പറയുന്നു.
കോയമ്പത്തൂരില്‍ വെച്ചായിരുന്നു പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌. 

അറസ്റ്റിലായ കര്‍ണ്ണനെ ചെന്നൈയിലേക്ക്‌ കൊണ്ടുപോയി. നാളെ അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക്‌ കൊണ്ടുപോകും. പ്രസിഡന്‍സി ജയിലിലേക്കാണ്‌ അദ്ദേഹത്തെ കൊണ്ടുപോകുക. കഴിഞ്ഞ മെയ്‌ മാസം 9 മുതല്‍ ഇദ്ദേഹം ഒളിവിലായിരുന്നു.

ഒളിവിലായിരിക്കുന്ന സമയത്താള്‌ ജസ്റ്റിസ്‌ കര്‍ണ്ണന്‍ പദവിയില്‍ നിന്ന്‌ വിരമിച്ചത്‌.
ചെയ്‌ത തെറ്റിന്‌ മാപ്പ്‌ പറയാന്‍ കര്‍ണ്ണന്‍ തയ്യാറാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ്‌ നെടുമ്പാറ നേരത്തേ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയലഷ്യത്തിന്‌ സുപ്രീം കോടതി നേരത്തേ തടവ്‌ ശിക്ഷ വിധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക