Image

അജിത്തിന്റെ വിവേഗം പുതിയ റെക്കോര്‍ഡുമായി

Published on 21 June, 2017
അജിത്തിന്റെ വിവേഗം  പുതിയ റെക്കോര്‍ഡുമായി
തല എന്ന്‌ ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന തമിഴ്‌ സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്ര വിവേഗം കേരളത്തില്‍ പ്രദര്‍ശനത്തിന്‌ എത്തുന്നത്‌ പുതിയ റെക്കോര്‍ഡുമായിട്ടാണ്‌.  അജിതിന്‌ കേരളത്തിലും ധാരാളം ആരാധകരുണ്ട്‌. 

കേരളത്തില്‍ ഒരു അജിത്‌ ചിത്രത്തിന്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്‌ക്കാണ്‌ വിവേഗം വിതരണത്തിന്‌ എടുത്തിരിക്കുന്നത്‌. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടം 4.25 കോടി രൂപയ്‌ക്കാണ്‌ മുളകുപാടം ഫിലിംസ്‌ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്‌. 

ട്രേഡ്‌ അനലിസ്റ്റ്‌ ശ്രീധര്‍ പിള്ളയാണ്‌ ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തത്‌. ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കി സ്വന്തമാക്കിയ വിവേഗത്തിന്‌ മുളകുപാടം ഫിലിംസ്‌ വൈഡ്‌ റിലീസാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ആഗസ്റ്റിലാണ്‌ ചിത്രം പ്രദര്‍ശനത്തിന്‌ എത്തുന്നത്‌.

 ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ദിലീപ്‌ ചിത്രം രാമലീല ജൂലൈ ഏഴിനാണ്‌ തിയറ്ററുകളില്‍ എത്തുന്നത്‌. അതിന്‌ ശേഷം വിവേഗം തിയറ്ററുകളില്‍ ആരവമുയര്‍ത്തും. ആ സമയത്ത്‌ മറ്റ്‌ ചിത്രങ്ങളൊന്നും റിലീസ്‌ പ്രഖ്യാപിക്കാത്തതിനാല്‍ പരമാവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന്‌ എത്തിക്കാമെന്നാണ്‌ കണക്കാക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക