Image

യുകെ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌

Published on 01 March, 2012
യുകെ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌
ലണ്‌ടന്‍: ലണ്‌ടന്‍ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌ നടക്കും. ലണ്‌ടനിലെ ഈസ്റ്റ്‌ ഹാമിലെ മനോര്‍ പാര്‍ക്കിലെ ചര്‍ച്ച്‌ റോഡിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തിലാണ്‌ പൊങ്കാല നടക്കുക. രാവിലെ 9.30 മുതലാണ്‌ പൊങ്കാല. ആറ്റുകാല്‍ പൊങ്കാല മാതൃകയാക്കി ലണ്‌ടനിലെ ആറ്റുകാല്‍ സഹോദരിമാരാണ്‌ ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌.

അഞ്ചു വര്‍ഷം മുന്‍പാണ്‌ ലണ്‌ടന്‍ ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചത്‌. രാവിലെ 9.45 ഓടെ തന്ത്രി പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കും. പൊങ്കാല അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 07766822360 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ടെമ്പിളിന്റെ അഡ്രസ്‌: Sri Murugan Temple, 7890 Church Road, Manor Park, East Ham, London E12 6AF.
യുകെ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക