Image

ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ നാസ!

Published on 21 June, 2017
ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ നാസ!
ചൊവ്വയില്‍ കോളനിയുണ്ടാക്കാനുള്ള ശ്രമത്തില്‍ അമേരിക്കന്‍ ബഹിരാകാശ കേന്ദ്രം നാസ. 2030ഓടെ മനുഷ്യന്‌ താമസിക്കാനുള്ള സൗകര്യം ചൊവ്വയില്‍ ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ നാസ.

ചൊവ്വയിലേക്ക്‌ മനുഷ്യനെ അയക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണ്‌ ഇപ്പോള്‍ പ്രഥമ പരിഗണന. ഇതിന്‌ വേണ്ടിയുള്ള ശാസ്‌ത്രജ്ഞന്മാരെയും റോക്കറ്റ്‌ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്‌ നാസയെന്ന്‌, ജെറ്റ്‌ പ്രോപുലേഷന്‍ ലാബോട്ടറിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍, ലഫ്‌റ്റനെറ്റ്‌ ജനറല്‍ ലാറി ജെയിംസ്‌ പറയുന്നു. ചെന്നൈയിലെ ബിര്‍ള പ്ലാനെറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‌ ചന്ദ്രനില്‍ വസിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള പ്രയത്‌നത്തിലാണ്‌ നാസ. കൂടുതല്‍ കാലം ചന്ദ്രനില്‍ തങ്ങാനുള്ള അവസ്ഥയുണ്ടാക്കാനാണ്‌ നാസ ശ്രമിക്കുന്നത്‌. ചൊവ്വയിലേക്ക്‌ എത്തുന്നതിന്‌ അഞ്ച്‌ മുതല്‍ ആറ്‌ വരെ മാസം എടുക്കും. ഒരു വര്‍ഷം ചൊവ്വയില്‍ തന്നെ തങ്ങി, ചൊവ്വ ഭുമിയോട്‌ അടുക്കുന്ന സമയത്ത്‌ തിരിച്ചെത്തുന്ന തരത്തിലാണ്‌ ഗവേഷണം നടക്കുന്നത്‌. 

ഇത്രയും കാലം ബഹിരാകാശത്ത്‌ തുടരുന്ന ശാസ്‌ത്രജ്ഞരുടെ ജീവന്‌ നിലനിര്‍ത്തുന്നതിനുള്ള പഠനം നടക്കേണ്ടതുണ്ട്‌. ഇതിന്‌ വേണ്ടിയുള്ള പുതു റേക്കറ്റിന്റെ നിര്‍മാണത്തിലാണ്‌ നാസയിപ്പോള്‍. പരീക്ഷണങ്ങള്‍ നടന്ന്‌ കൊണ്ടിരിക്കുകയാണ്‌, 2019ല്‍ ആദ്യ വിക്ഷേപണം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക