സനല്‍കുമാര്‍ ശശിധരന് സംവിധാനം
ചെയ്യുന്ന 'സെക്സി ദുര്‍ഗ്ഗ'യ്ക്ക് റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം.
വിഖ്യാത സംവിധായകന് ആ്രേന്ദ തര്‍ക്കോവിസ്കിയുടെ പേരിലുള്ള ചലച്ചിത്രോത്സവത്തില്‍
ഛായാഗ്രഹണ മികവിനുള്ള പുരസ്കാരമാണ് 'സെക്സി ദുര്‍ഗ്ഗ'യെ തേടിയെത്തിയത്.
മികച്ച
സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവന്റെ 'െ്രെകം നമ്പര്‍ 89', ഡോണ്‍
പാലത്തറയുടെ 'ശവം' എന്നിവയടക്കമുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതാപ്
ജോസഫാണ് 'സെക്സി ദുര്‍ഗ'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
ഇനിയും
തീയേറ്ററുകളിലെത്താത്ത ചിത്രത്തിന് പ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍
നേരത്തേ പുരസ്കാരം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ 45ാം റോട്ടര്‍ഡാം മേളയില്‍ മികച്ച
സിനിമയ്ക്കുള്ള ഹിവോസ് ടൈഗര്‍ പുരസ്കാരമാണ് 'സെക്സി ദുര്‍ഗ്ഗ'യെ
തേടിയെത്തിയത്.
'ഒഴിവുദിവസത്തെ കളി'ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം
ചെയ്യുന്ന ചിത്രമാണ് 'സെക്സി ദുര്‍ഗ്ഗ.