Image

റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു

Published on 21 June, 2017
റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു


റിയാദ് നാടകവേദി ചിൽഡ്രൻസ് തിയ്യറ്ററുംറിയാദ് വനിതാ നാടകവേദിയും സംയുക്തമായി നാടകം ഡോട്ട് കോം മായി ചേർന്നുകൊണ്ട് റിയാദിൽ 16.06.2017ന്  ഇഫ്താറുംസൗഹൃദ സംഗമവും നടത്തി. നോർക്ക കൺസൽട്ടന്റുംനാടകവേദിയുടെ അംഗവുമായ ശ്രീ.ഷിഹാബ് കൊട്ടുകാട് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാം പന്തളം അധ്യക്ഷനായിരുന്നു. റിയാദിലെ കലാസാംസ്കാരികരാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ  ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് റിയാദ് വനിതാ നാടകവേദിയുടെ പ്രഥമ ജനറൽബോഡിയോഗം നടന്നു. ലക്ഷ്മി ജിദേഷ് യോഗപരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ശില്പ സായ്നാഥ് അധ്യക്ഷത വഹിക്കുകയും ഭരണഘടന അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു. വൈസ് ചെയർപേഴ്സൺ രേഷ്‌മ ദീപക് സ്വാഗതം പറഞ്ഞു. സെക്രട്ടറി സവിത ജെറോം റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർപേഴ്സൺ ദിഷ ശരത് സമിതിയുടെ ഭാവിപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  കോഡിനേറ്റർ ആസിയ അബ്ദുൾ റഹ്‌മാൻ പ്രവത്തനങ്ങളെ വിലയിരുത്തിക്കൊണ്ടു സംസാരിച്ചു. ഷെന്നി ദാസ് നന്ദി പ്രകാശിപ്പിച്ചു. എലിസബത്ത് അനിൽജിഷ റെനി,ജിൻസി ജിബിസോനാ ജോമോൻസൗമ്യ സുനിൽഷെറിൻ നൗഷാദ്ഡോ:ബീന വേണു തോന്നയ്ക്കൽ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. റിയാദ് നാടകവേദിയുടെ ചതുരക്കളികുഞ്ഞാലിമരക്കാർനീലക്കുയിൽഅമ്മുക്കുട്ടിയും അമ്മമാരുംഗുഡ് നൈറ്റ്കൊമാല  എന്നീ നാടകങ്ങളിലൂടെ റിയാദിലെ പൊതുസമൂഹത്തിന് പരിചിതരായ വനിതകളുംനാടകത്തെ സ്നേഹിക്കുന്ന റിയാദിലെ മറ്റു പ്രമുഖരായ വനിതാ നാടകപ്രവർത്തകരും ജനറൽ ബോഡിയിൽ പങ്കെടുത്ത് ഭാവി പരിപാടികൾക്ക് വേണ്ടിയുള്ള സജ്ജീവമായ ചർച്ചയിൽ പങ്കെടുത്തു. നവംബർ2017 ന് വനിതകൾ മാത്രം അണിനിരക്കുന്ന നാടകവുമായി റിയാദ് വനിതാ നാടകവേദി പ്രവർത്തകർ അരങ്ങിലേക്കെത്തുന്നു. റിയാദിലെ പൊതു സമൂഹത്തോട് എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നതോടൊപ്പംവനിതാ നാടകവേദിയിൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർക്ക് 0507069704/0551606537 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.




റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു
റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു
റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു
റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു
റിയാദ് നാടകവേദിയും, വനിതാ നാടകവേദിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക