Image

ബാഹുബലിക്ക് ശേഷമുള്ള പുതിയ ചിത്രത്തെക്കുറിച്ച് രാജമൗലി

Published on 21 June, 2017
ബാഹുബലിക്ക് ശേഷമുള്ള പുതിയ ചിത്രത്തെക്കുറിച്ച് രാജമൗലി
ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 കണ്‍ക്ലൂഷന്‍. ചിത്രത്തിലെ താരങ്ങള്‍ തങ്ങളുടെ അടുത്ത ചിത്രവുമായി തിരക്കിലായി കഴിഞ്ഞു. സംവിധായകന്‍ രാജമൗലിയും തന്റെ പുതിയ സിനിമയുടെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ സിനിമകളുടെയെല്ലാം തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്.

പുതിയ സിനിമയില്‍ അധികം വിഎഫ്എക്‌സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും. ഇതൊരു ചെറിയ സിനിമ ആയിരിക്കില്ല. അച്ഛനോട് ഇങ്ങനെ തന്നെയാണ് പറഞ്ഞിരിക്കുന്നത്. കഥ പൂര്‍ത്തിയായാല്‍ മാത്രമേ കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകൂഎസ് എസ് രാജമൗലി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക