Image

യൂറോപ്പില്‍ കനത്ത ശൈത്യത്തിനു സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

Published on 01 March, 2012
യൂറോപ്പില്‍ കനത്ത ശൈത്യത്തിനു സാധ്യതയെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
ബര്‍ലിന്‍: യൂറോപ്പില്‍ വീണ്ടും ശൈത്യം തിരിച്ചെത്തുന്നതായി ജര്‍മന്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌.

യൂറോപ്പില്‍ ഇപ്പോള്‍ താപനില സാധാരണ നിലയിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ചില രാജ്യങ്ങളില്‍ 18 സെല്‍ഷ്യസ്‌ ഗ്രേഡ്‌ വരെ ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ഇതുകണ്ട്‌ ആരും സന്തോഷിക്കേണ്ട എന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

അടുത്ത ചൊവ്വാഴ്‌ച മുതല്‍ യൂറോപ്പില്‍ ശൈത്യ കാറ്റ്‌ ആഞ്ഞടിച്ചു തുടങ്ങും. അതോടൊപ്പം ശൈത്യം തിരിച്ചുവരും. മൈനസ്‌ വരെ താപനില താഴും. ഈ ശൈത്യം മാര്‍ച്ച്‌ പകുതി വരെ തുടരാനാണ്‌ സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക