Image

സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍

Published on 21 June, 2017
സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍
  ഓക്‌സ്‌ഫോര്‍ഡ്: ഓക്‌സ്‌ഫോര്‍ഡിലെ യാക്കോബായ സുറിയാനി പള്ളിയില്‍ കാവല്‍പിതാക്കന്മാരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 30 വെള്ളി, ജൂലൈ ഒന്ന് ശനി തീയതികളില്‍ മാസ്റ്റണ്‍ റോഡിലുള്ള സെന്റ് മീഖായേല്‍ ആന്റ് ഓല്‍ ഏയ്ഞ്ചല്‍സ് പള്ളിയില്‍ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും. 

വിശുദ്ധ കുര്‍ബാനാന്തരം പാരന്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ചയും സ്‌നേഹവിരുന്നോടുകൂടെ പെരുന്നാള്‍ പര്യവസാനിക്കും. വിശ്വാസികളേവരെയും പ്രാര്‍ത്ഥനയോടെ നേര്‍ച്ചകാഴ്ചകളുമായി വി. കുര്‍ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക