Image

കര്‍ണാടകയില്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

Published on 21 June, 2017
കര്‍ണാടകയില്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
ബംഗളൂരു: കര്‍ണാടകയില്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 20 വരെ എടുത്ത വായ്പകളാണ് ഇത്തരത്തില്‍ ഒഴിവാക്കുക. 8,167 കോടി രൂപയുടെ കര്‍ഷകരുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഇതോടെ കാര്‍ഷിക കടം എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കര്‍ണാടക മാറി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഭാഗികമായി കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. സംസ്ഥാനത്തെ 22 ലക്ഷം കര്‍ഷകര്‍ക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന വരള്‍ച്ച കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക