Image

കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡറായേക്കും

Published on 21 June, 2017
കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡറായേക്കും
വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളും, വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസഡറായേക്കും.

62 വയസുകാരനായ ജസ്റ്റര്‍ നിലവില്‍ യുഎസ് പ്രസിഡന്‍റിന്‍റെ അന്താരാഷ്ട്ര സാന്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റാണ്. ഹാര്‍വാര്‍ഡില്‍നിന്നുള്ള അഭിഭാഷകനായ ജസ്റ്റര്‍ ഇന്ത്യയുമായി അടുത്ത ബന്ധമുള്ളയാളുമാണ്.

വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നിയമനത്തെകുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക