Image

വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ മത്സരം നടത്തുന്നു

ജിനേഷ് തമ്പി Published on 21 June, 2017
വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ മത്സരം നടത്തുന്നു
ന്യൂ ജേഴ്‌സി: വരും തലമുറക്കായി പ്രകൃതി രമണീയമായ ഭൂമിയെ കാത്തു സൂക്ഷിക്കുക എന്ന ആശയത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഭൂമിയുടെ ഇക്കോ സിസ്റ്റം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറിയ സാഹചര്യത്തിലാണ് ഈ മത്സരം

ഡാലസില്‍ നടന്ന ടാലന്റ് ഷോയോടനുബന്ധിച്ചു നടത്തപ്പെട്ട ഉത്ഘാടനത്തോടെ യൂത്തു ഫോറത്തിന്റെ ഗ്ലോബല്‍, റീജിയന്‍ ചുമതല വഹിക്കുന്ന സുധീര്‍ നമ്പ്യാര്‍ മുന്നോട്ടു വച്ച പരിസ്ഥിതി സംരക്ഷണ ആശയം വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിക്കുകയും ശ്രേയസ് അരവിന്ദന്‍. ശ്രീവര്‍ഷ കലോത്, ആബേല്‍ സക്കറിയ, ഓസ്റ്റിന്‍ ജോസഫ് എന്നിവരുള്‍പ്പെടുന്ന ഒരു യുവഫോറം രൂപീകരിക്കുകയും അതിനെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണം ആദ്യത്തെ പ്രൊജക്റ്റ് പ്രമേയം ആയി തിരഞ്ഞെടുക്കുകയുമാണുണ്ടായത്.

ലോകമെമ്പാടും ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനമായി ആഘോഷിച്ച പശ്ചാത്തലത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം യുവജനങ്ങളുടെ ഇടയില്‍ പ്രകൃതിസംരക്ഷണത്തെ പറ്റി കൂടുതല്‍ ബോധവല്‍കരണത്തിനു ഉതകും വിധം പരിപാടികള്‍ ആസൂത്രണം ചെയ്യണം എന്നതാണ് ഈ മത്സരത്തിന് പിന്നിലെ പ്രചോദനം.

പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി അപേക്ഷകര്‍ കൈ കൊണ്ട പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി അഞ്ചു മിനുറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം ഇല്ലാത്ത വീഡിയോ അല്ലെങ്കില്‍ ഫോട്ടോ സമാഹാരം wmcyf1995@gmail.com എന്ന ഇമെയില്‍ അഡ്രസില്‍ അപേക്ഷകന്റെയോ അഥവാ ടീം ലീഡറുടെയും ടീം അംഗങ്ങളുടെയും പേര്, പ്രൊവിന്‍സ്/സ്റ്റേറ്റ്/റീജിയന്‍ എന്നിവ ഉള്‍പ്പെടുത്തി അയച്ചു തരിക .

ഈമെയിലില്‍ സബ്ജക്ട് 'We can see' എന്ന് രേഖപ്പെടുത്തുക. പരിസ്ഥിതി സംരക്ഷണത്തിനായി കൈകൊണ്ട പ്രവര്‍ത്തിയുടെ വിശദാംശങ്ങള്‍ (ചെടി നടല്‍, പരിസരം വൃത്തിയാക്കുക etc) ഇവ കൈകൊണ്ട സ്ഥലം , സ്ഥലത്തിന്റെ വിസ്തീര്‍ണം എന്നിവയും ഈമെയിലില്‍ വിശദീകരിക്കുക. ഒരു സാമ്പിള്‍ വീഡിയോ http://tinyurl.com/yeswecansee എന്ന ലിങ്കില്‍ ലഭ്യമാണ്. ഈ വീഡിയോ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം മാതൃകയാക്കിയതാണ് .

മത്സരത്തിലെ വിജയിക്കള്‍ക്കായി വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം ആകര്‍ഷകമായ പുരസ്‌കാരങ്ങള്‍ ഒരുക്കിയിട്ടുണ്ട് . ഒന്നാം സമ്മാനം ഇരുന്നൂറ്റി അമ്പതു ഡോളറും, രണ്ടാം സമ്മാനം നൂറ്റമ്പതു ഡോളറും , മൂന്നാം സമ്മാനം നൂറു ഡോളറുമാണ്

ലഭിക്കുന്ന എല്ലാ വീഡിയോ/ഫോട്ടോകള്‍ യൂത്ത് ഫോറം വെബ് സൈറ്റില്‍ ലഭ്യമായിരിക്കും .അപേക്ഷകള്‍ ഓഗസ്റ്റ് 15, 2017 മുന്‍പായി ലഭിക്കേണ്ടതാണ്.

വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നൂതനമായ ഈ മത്സരം സാമൂഹിക പ്രതിബദ്ധത ഉളവാക്കുമെന്നും അമേരിക്കന്‍ മലയാളീ യുവാക്കളുടെ സഹകരണം വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്തു ഫോറം പ്രസിഡന്റ് നിലയില്‍ അഭ്യര്ഥിക്കുന്നതായും സുധീര്‍ നമ്പ്യാര്‍ പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ , ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ .വി. അനൂപ് , ഗ്ലോബല്‍ യൂത്ത് ഫോറം ചെയര്‍മാന്‍ രാജേഷ് ജോണി , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് പനക്കല്‍ , പ്രസിഡന്റ് പി സി മാത്യു ,
സെക്രട്ടറി കുര്യന്‍ സക്കറിയ , ട്രെഷറര്‍ ഫിലിപ്പ് മാരേട്ട് ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ യൂത്ത് ഫോറത്തിന്റെ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

യൂത്ത് ഫോറം ഭാരവാഹികളായ ജോജി തോമസ് , ജിനേഷ് തമ്പി , പിന്റോ ചാക്കോ എന്നിവര്‍ ഈ ലോക മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം സംരംഭത്തില്‍ ഏറെ പ്രതീക്ഷയും അഭിമാനവും രേഖപ്പെടുത്തി

For more details contact
Youth Coordinators: Sudhir Nambiar: 7328229374 ,Jinesh Thampi: 3475436272, Joji Thomas: 7323431869, Pinto Kannampally 9733377238,
Student wing Coordinators: Shreyas Aravindan , Srivarsha Kaloth, Abel Zaccharia, Austin Joseph , Sharon Nirackal
Email : wmcyf1995@gmail.com

വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ മത്സരം നടത്തുന്നുവേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ മത്സരം നടത്തുന്നു
Join WhatsApp News
കനകരാജ് 2017-06-21 22:35:51
ഒന്നോ രണ്ടോ പേരടങ്ങുന്ന ഒറ്റയാൻ പട്ടാളം വേൾഡ് മലയാളി ഗ്രൂപ്പിനെ അടിച്ചു നിലം പരിയസ്സാക്കിയല്ലോ . അപ്പൊ നിങ്ങടെ  ആണ് ശരിയായ വേൾഡ് മലയാളി ഗ്രൂപ്പ്. അതായത്  പട്ടാണി പറമ്പൻ ഗ്രൂപ്പ് . ഒറ്റയാൻ ഗ്രൂപ്പ് ഇടയിൽ ഒന്ന് ചാടും, ഒന്ന് രണ്ടു  പേരുകൾ വച്ച് ഒരു ന്യൂസ് കൊടുക്കും . താമസിയാദാ അവരും ചാടി നിങ്ങളുടെ  ഗ്രുപ്പിൽ ചേരും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക