ഓസ്റ്റിന്‍ : ഓസ്റ്റിനിലെ ബ്രഷിക്രീക് സ്റ്റേഡിയത്തിലെ സായാഹ്നങ്ങളില്‍, കാല്പന്തു കളിയുടെ ആവേശഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടു ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന് 'ഗാമ' യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ ടൂര്‍ണമന്റ് സമാപിച്ചു.
വളരെ വാശിയേറിയ ഗ്രൂപ് മല്‍സരങ്ങള്‍ക്ക് ശേഷം നടന്ന ഫൈനല്‍ മല്‍സരത്തില്‍ വെസ്റ്റ് ഓസ്റ്റിന്‍ ടീം സീഡര് പാര്‍ക്ക് ടീമിനോട് ഏറ്റുമുട്ടി. ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച മത്സരത്തിന്റെ ഒടുവില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ ജേതാക്കളെ നിശ്ചയിക്കുകായിരുന്നു. സ്കോര്‍: 41. റൗണ്ട് റോക്ക് ടീമും ആവ്റി ബ്രഷി ടീമും തമ്മില്‍ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ആവ്റി ബ്രഷി ടീം വിജയിച്ചു. സ്കോര്‍: 20
വെസ്റ്റ് ഓസ്റ്റിന്‍ ടീമിലെ ബിനോയ് ജയിംസ് ഗോള്‍ഡന്‍ ഗ്ലോവ് കപ്പും സീഡര് പാര്‍ക്ക് ടീമിലെ സിജോ ജോസും മാര്‍ക്ക് നേഥനും ഗോള്‍ഡന്‍ ബൂട്ട് കപ്പും നേടി.
സമ്മാനദാന ചടങ്ങില്‍ Prize Sponsor - സിജോ വടക്കന്‍ (Tritny Texas Propetry Management) സീഡര് പാര്‍ക്ക് ടീമിനു റോളിങ്ങ് ട്രോഫിയും ഫൈനലില്‍ മത്സരിച്ച കളിക്കാര്‍ക്ക് മെഡലുകളും സമ്മാനിച്ചു. ഗാമ പ്രസിഡന്റ് ശങ്കര്‍ ചന്ദ്രമോഹന് നന്ദി പറഞ്ഞു. തുടര്‍ന്ന് Sizzle Indian Kitchen, Round Rock വക കളിക്കാര്‍ക്ക് ഭക്ഷണവും ഉണ്ടായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gama-austin.com