Image

അഡ്വക്കേറ്റ്‌ ബി സത്യന്‍ എംഎല്‍എയുടെ മകന്‍ അന്തരിച്ചു

Published on 22 June, 2017
അഡ്വക്കേറ്റ്‌ ബി സത്യന്‍ എംഎല്‍എയുടെ മകന്‍ അന്തരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ അഡ്വക്കേറ്റ്‌ ബി സത്യന്റെ മകന്‍ ബോബി നിര്യാതനായി. 17 വയസായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ നാല്‌ മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. എസ്‌ യുടി ആശുപത്രിയിലായിരുന്നു ചികിത്സയിലായിരുന്നത്‌. സംസ്‌കാരം വൈകിട്ട്‌ നടക്കും. 

വൈകിട്ട്‌ മൂന്നിന്‌ തിരുവനന്തപുരം നാലാഞ്ചിറയിലെ അനുപമ നഗര്‍ വീട്ടു വളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീനയാണ്‌ മാതാവ്‌. വിദ്യാര്‍ഥിനിയായ ബ്ലസി സഹോദരിയാണ്‌. സിപിഎം എംഎല്‍എയാണ്‌ സത്യന്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക