• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

അനുസ്മരണം: പിതൃദിനം (മകനോടൊത്ത് അമേരിക്കയില്‍! :തൊടുപുഴ കെ. ശങ്കര്‍)

EMALAYALEE SPECIAL 22-Jun-2017
തൊടുപുഴ കെ. ശങ്കര്‍
മനുഷ്യരാശിയുള്‍പ്പെടെ, ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും മാതാപിതാക്കളുണ്ടാകുമല്ലോ. അവയെല്ലാം ജന്മം നല്‍കിയ അമ്മയിലൂടെയാണല്ലോ, ഈ ലോകം ദര്‍ശിച്ചത്. പക്ഷിമൃഗാദികള്‍ ഒരു പരിധിയ്ക്കപ്പുറം സ്വന്തം മാതാപിതാക്കളെ സ്മരിയ്ക്കുന്നതായി നാം കാണാറില്ല. എന്നാല്‍ നൈസര്‍ഗ്ഗികമായ വിവേക, വിവേചന ബുദ്ധിയോഗ്യതകള്‍, പ്രകടിപ്പിയ്ക്കുന്നതിനാല്‍, മനുഷ്യന്‍, മറ്റു ജീവജാലങ്ങളില്‍ നിന്നും, വ്യത്യസ്തനായി മാറിനില്‍ക്കുന്നു. മാതാപിതാക്കളെ തിരിച്ചറിയുവാനും, വ്യത്യസ്തനായി മാറി നില്‍ക്കുന്നു. മാതാപിതാക്കളെ തിരിച്ചറിയുവാനും, അവരെ ആദരിയ്ക്കുവാനും, വാര്‍ദ്ധക്യകാലത്തില്‍ അവരെ പരിപാലിയ്ക്കുവാനും, മനുഷ്യനു മാത്രമേ അറിയാവുള്ളൂ, അതുതന്നെയാണ്, മനുഷ്യന് ദൈവം നല്‍കിയ ഏറ്റവും വലിയ വരദാനവും തിരക്കുപിടിച്ച ജീവിതത്തില്‍ അതിനു സമയമില്ലാത്തതിനാലാകാം, ഇന്ന് അന്തര്‍ദ്ദേശീയ മാതൃദിനം, പിതൃദിനം, ഇത്യാദി വിശേഷങ്ങള്‍ ലോകം കൊണ്ടാടുന്നത്. ത്യാഗസാന്ദ്രത തുലനം ചെയ്യുമ്പോള്‍, അമ്മയുടെ ത്യാഗത്ിതനും, നിസ്വാര്‍ത്ഥമായ സ്‌നേഹത്തിനുമാണ്, മുന്‍തൂക്കമെങ്കിലും, വാസ്തവത്തില്‍, അച്ഛന്റെ നിഷ്‌കാമമായ സേവനത്തിനും, തുലനം ചെയ്യുമ്പോള്‍, ഭാരം ഒട്ടും കുറവല്ല. ഭക്ഷണം മാതാവും ശിക്ഷണം പിതാവും! .

എത്രയോ തവണ പിതൃദിനം നാട്ടില്‍ അനാര്‍ഭാടമായി, നിശ്ശബ്ദമായി, ആചരിച്ചിട്ടുണ്ടെങ്കിലും, ഈ വര്‍ഷത്തെ പിതൃദിനം, അമേരിക്കയില്‍ വാഷിംഗ്ടണിലുള്ള എന്റെ മകന്റെ ഭവനത്തില്‍, അവന്റെ കുടുംബത്തോടൊപ്പം, കൊണ്ടാടുവാന്‍ ഭാഗ്യം സിദ്ധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ മാസം 13-ാം തീയതി സന്ദര്‍ഭവശാല്‍ ഇവിടെയെത്തിയ ഞങ്ങള്‍ ആ സുദിനം, തികച്ചും ആന്ദകരമായി ചിലവഴിച്ചു. മകന്റെയും അവന്റെ പത്‌നിയുടെയും ആഗ്രഹപ്രകാരം ഞങ്ങള്‍ ഇവിടെ നിന്നും, സുമാര്‍ അരമണിക്കൂര്‍ ദൂരത്തിലുള്ള സ്റ്റോക്വാമി, വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള ഒരു മലയാളി ഭോജനശാലയിലേക്കു തിരിച്ചു. മനോഹരമായ ഭൂപ്രകൃതി നിറഞ്ഞ പ്രദേശത്തിനു നടുവിലൂടെ സഞ്ചരിച്ച് മദ്ധ്യാഹനത്തോടെ അവിടെയെത്തി. ധാരാളം പേര്‍ അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ധാരാളം പേര്‍ കുടുംബസമേതം ടോക്കണ്‍ വാങ്ങി പുറത്തു കാത്തു നില്‍ക്കുന്നു. ഏകദേശം, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഞങ്ങളുടെ ഊഴം വന്നു. നിശ്ശബ്ദരായി എല്ലാവരും അവരവരുടെ സീറ്റു കരസ്ഥമാക്കി. നല്ല മാമ്പഴം കൊണ്ടുള്ള പുളിശ്ശേരിയും, വെണ്ടയ്ക്കാക്കറിയും, ചോറും മറ്റും നിമിഷത്തില്‍ മേശപ്പുറത്തു നിരന്നു. കൂടെ ചില സ്‌നാക്‌സും കൂടെ വന്നപ്പോള്‍ നല്ല മേളമായി.

ഭക്ഷണശേഷം, ഇത്ര നല്ല ദേശീയ ഭക്ഷണം തന്നതിനുള്ള നന്ദിയും പ്രകടിപ്പിച്ചിട്ട്, ഞങ്ങള്‍ വെള്ളച്ചാട്ടം കാണാന്‍ പോയി. വളരെ ഉയരത്തില്‍ നിന്നും, കുത്തനെ താഴോട്ടൊഴുകി വീഴുന്ന ജലപ്രവാഹവും, അതില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി അലിഞ്ഞുചേരുന്ന നുരയും, അകലെ നിന്നാല്‍പ്പോലും, ധൂമപടലം പോലെ പരന്ന്, തെറിച്ചു വീഴുന്ന ജലകണങ്ങളും, പരിസരമെങ്ങും ശബ്ദമുഖരിതമാകുന്ന ഇരപ്പും, ശക്തിയോടെ ഒഴുകി വീണെങ്കിലും, പിന്നീട് ശാന്തഗംഭീരയായി ഒഴുകുന്ന ഭാവ വ്യത്യാസവും എല്ലാം മനസ്സിന്, ആനന്ദം പകരുന്നവയെന്നതില്‍ സംശയമില്ല. ഇതെല്ലാം കണ്ടാനന്ദിയ്ക്കുവാന്‍ അവിടെ തടിച്ചുകൂടുന്ന പുരുഷാരവം, എല്ലാം വിസ്മയാവഹം തന്നെ. ഇടതൂര്‍ന്നു വളരുന്ന കൂറ്റന്‍ വൃക്ഷങ്ങളില്‍ തട്ടി ഒഴുകി വരുന്ന മന്ദസ്മിരണന്‍ എല്ലാവര്‍ക്കും സുലഭമായി നവോന്മേഷം പകരുന്നതായി അനുഭവപ്പെട്ടു. മടക്കയാത്രയില്‍, വഴിയിലുള്ള റെസ്റ്റോറന്റില്‍ നിന്നും ഒരു കടുപ്പത്തിലുള്ള കോഫിയും കുടിച്ചപ്പോള്‍, മനസ്സിന്, കൂടുതല്‍ ഉത്സാഹം ലഭിച്ചു.

അങ്ങനെ പിതൃദിന സദ്യയും, അതോടനുബന്ധിച്ചുള്ള ഉല്ലാസ യാത്രയും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍, പിതൃദിനാചരണത്തിന് നിറവ് അനുഭവപ്പെട്ടു. വിശ്രമിക്കുന്നതിനിടയില്‍, അമേരിക്കയിലെ പ്രഗത്ഭരായ സാഹിത്യകാരന്‍ ശ്രീമാന്‍ സുധീര്‍ പണിക്കവീട്ടിലിന്റെയും മുംബൈയിലെ പ്രശസ്തനായ സാഹിത്യകാരിയായ ശ്രീമതി ജ്യോതിലക്ഷ്മിയുടെയും, പിതൃദിനത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ വായിക്കുവാനിടയായി. ആകര്‍ഷണീയമായ ശൈലിയില്‍ അതിമനോഹരമായി വ്യത്യസ്തരീതിയില്‍ എഴുതിയിട്ടുള്ള പിതൃദിനത്തെ പറ്റിയുള്ള ലേഖനങ്ങള്‍ വളരെ വിജ്ഞാനദായിയായി അനുഭവപ്പെട്ടു. ശ്രീമാന്‍ സുധീറിന്റെ ലേഖനത്തിലെ Genius is one percent inspiration and ninety-nine percent pwrspiration'- എന്ന ഉദ്ധരണിയും, ശ്രീമതി ജ്യോതിലക്ഷ്മിയുടെ പിതൃസ്മരണാ വിവരണത്തിലെ
'The most important thing a father can do for his children is to love their mother', എന്ന സുകൃത വാക്യവും, എന്നെ വളരെയധികം ആകര്‍ഷിച്ചെന്നു മാത്രമല്ല, അവരുടെ ലേഖനങ്ങള്‍ എന്നെ വികാരാധീനനാക്കുകയും ചെയ്തു.

അന്ന്, സായംസന്ധ്യയോടെ എന്റെ മകന്‍ ദീപക്  ശങ്കര്‍, എന്റെ കയ്യില്‍ ഒരു പാക്കറ്റു തന്നിട്ട് അതു തുറന്നു നോക്കുവാന്‍ പറഞ്ഞു. തുറന്നുനോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു ആപ്പിള്‍- 6 ഐഫോണ്‍ കണ്ടു. ഇത് ഈ മാസം 23-ാം തീയതി വരാന്‍ പോകുന്ന എന്റെ ജന്മദിനത്തിന്റെയും 18-ാം തീയതി ആചരിച്ച പിതൃദിനത്തിന്റെയും പേരിലുള്ള ഒരു ചെറിയ എളിയ സമ്മാനമാണെന്നു പറഞ്ഞപ്പോള്‍, എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി! തങ്ങളുടെ മാതാപിതാക്കളും സുഖസൗകര്യങ്ങളോടുകൂടിയിരിക്കണമെന്ന മക്കളുടെ ആഗ്രഹം അവര്‍ ചെയ്യുന്ന ഓരോ നന്മയിലും പ്രകടിതമാണ്.

With grandson Suvir Deepak Shankar.
Suvir and father Deepak Shankar.
Facebook Comments
Comments.
GEETHA CHANDRAN
2017-07-07 20:10:39
Dear Shankar,
Read your account of the father's day celebration with your son n family & saw the photos.....as you have correctly said these are the rare moments , God's gift to us in these busy crazy lifestyles we live,to remember and cherish when you are back home. Gone are the days when children were at an arms distance and you could see them when you want.....gone are also the days when the bond with parents was strong and enduring....in such times you are one of lucky few who is being showered affection like this! Remain blessed My Friend!
Geetha
Sudhir Panikkaveetil
2017-06-22 06:47:36
നാട്ടിൽ നിന്നും അമേരിക്കയിൽ വന്ന് മകനോടോത്ത് പിതൃദിനം ആഘോഷിക്കാൻ
കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ. ജീവിതത്തിലെ ചില ദിവസങ്ങൾ സുപ്രധാനങ്ങളാണ്.
അത് പ്രിയരുമൊത്ത് ചിലവഴിക്കാൻ കഴിയുന്നത് സന്തോഷകരവും. കവിയും
എഴുത്തുകാരനുമായ ശ്രീ തൊടുപുഴ ശങ്കർ ചിലവഴിച്ച നിർവൃതിയുടെ നിമിഷങ്ങൾക്ക്
അക്ഷരശോഭ പകർന്നിരിക്കയാണ്. മകന്റെ സ്നേഹത്തിനും കരുതലിനും നന്ദി പറയുന്ന
പിതാവിന്റെ ഉപഹാരം. എല്ലാ നന്മകളും ദൈവം നൽകുമാറാകട്ടെ. സ്നേഹപുരസ്സരം
സുധീർ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
മനുഷ്യനിലേക്കുള്ള ദൂരം (ജെയിന്‍ ജോസഫ്)
മനുഷ്യ ജീവനേക്കാള്‍ വിലപ്പെട്ടതാണോ മനുഷ്യനാല്‍ സൃഷ്ടിയ്ക്കപ്പെട്ട വര്‍ഗ്ഗീയത? (എഴുതാപ്പുറങ്ങള്‍: 21 ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പ്രതികരിക്കുക, പ്രതിഷേധിക്കുക (ത്രേസ്യാമ്മ നാടാവള്ളില്‍)
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്‌
ക്വീന്‍ ഓഫ് ദ ഹില്‍ നിയമത്തിലൂടെ ഡാക പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം (ഏബ്രഹാം തോമസ്)
കൂട്ടുകാരന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മലയാളി യുവതി അറസ്റ്റില്‍
പ്രതിക്ഷേധം ഇവിടംകൊണ്ട് നിര്‍ത്തരുത് (രേഖ ഫിലിപ്പ്)
എഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യം
എന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ? (ബി ജോണ്‍ കുന്തറ)
ദത്താപഹാരം ; കാടിനെ സ്‌നേഹിക്കുന്നവരെ ഈ പുസ്തകം കാട്ടിലേക്ക് വലിച്ചിഴയ്ക്കും (അശ്വതി ശങ്കര്‍)
ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)
ഇനിവരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.? (ഗീതരാജീവ്)
ഫോമാ കണ്‍ വന്‍ഷനു ജോണ്‍ ആകശാല നല്‍കിയ രജിസ്‌ട്രെഷന്‍ കണ്ണീരോര്‍മ്മയായി
കുട്ടിയുടെ മ്രുതദേഹവും ഈല്‍ നദിയില്‍ നിന്നു കിട്ടി; തെരച്ചിലിനു അന്ത്യം
ഈല്‍ നദിയിലെ ദുരന്തം: ചിത്രങ്ങള്‍
ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം
ചരിത്രനേട്ടം സമ്മാനിച്ച അമൂല്യ നിമിഷം (അഞ്ജു ബോബി ജോര്‍ജ് )
ജോണ്‍ ആകശാല; വ്യവസായ പ്രമുഖനായ സമുദായസ്‌നേഹി വിടവാങ്ങി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM