Image

രമേശിനെ ഏരിയാ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തും

Published on 25 June, 2011
രമേശിനെ ഏരിയാ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തും
കാസര്‍ഗോഡ്‌: മകളുടെ മെഡിക്കല്‍ പ്രവേശനുമായി ബന്ധപ്പെട്ട്‌ വിവാദത്തിലായ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി അംഗവുമായ വി.വി.രമേശനെ ഏരിയാ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്താന്‍ സിപിഎം കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ മകള്‍ക്ക്‌ 50 ലക്ഷം രൂപ ഫീസുള്ള എന്‍ആര്‍ഐ ക്വാട്ടയില്‍ നേടിയെടുത്തതാണ്‌ വിവാദമായത്‌. രമേശനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന്‌ ഇന്ന്‌ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ആവശ്യമുയര്‍ന്നിരുന്നു. സീറ്റ്‌ നേടിയത്‌ വിവാദമായതിനെ തുടര്‍ന്ന്‌ രമേശന്‍ പിന്നീട്‌ മകള്‍ക്ക്‌സീറ്റ്‌ വേണ്‌ടെന്ന്‌ വച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക