Image

മീര വാസുദേവ്‌ മടങ്ങിവരുന്നു

Published on 22 June, 2017
മീര വാസുദേവ്‌ മടങ്ങിവരുന്നു


ബ്‌ളെസിയുടെ തന്‍മാത്രയിലൂടെ മലയാളത്തിലെത്തിയ മീരാവാസുദേവ്‌ രണ്ടാം വരവിനൊരുങ്ങുന്നു. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്ത്‌ എന്ന ചിത്രത്തിലൂടെയാണ്‌ മീരയുടെ രണ്ടാം വരവ്‌. 

ഏറെ കാലം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന അവര്‍ ഡോക്ടറുടെ വേഷമാണ്‌ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. തന്‍മാത്രയില്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്‌ച വച്ച മീരക്ക്‌ മലയാളത്തില്‍ പിന്നീട്‌ അവസരങ്ങള്‍ കിട്ടിയില്ല.

ചക്കരമാവിന്‍ കൊമ്പത്തിന്റെ ചിത്രീകരണം തുടങ്ങി. ജോയ്‌ മാത്യു, അഞ്‌ജലി, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്‌. അടുത്ത മാസം മധ്യത്തോടെ ചിത്രം തീയറ്ററിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക