മനുഷ്യരില്‍ അന്തര്‍ലീനമായ ദിവ്യശക്തിയെ ഉയര്‍ത്തുന്ന യോഗമാര്‍ഗം
ആധ്യാത്മികമായ പരിവര്‍ത്തനമാണുണ്ടാക്കുന്നതെന്ന് സ്വാമി വിവേകാനന്ദന്
വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് യോഗയെ
മതേതരമാക്കാന്‍ ശ്രമിക്കുന്നത് നിരീശ്വര ഭൗതിക വാദങ്ങളുടെ തടവറയില്‍ യോഗയെ
തളച്ചിടാനാണ്.
മതങ്ങള്‍ ഉണ്ടാകും മുന്‍പ് തന്നെ ലോകത്തിന് വ്യക്തമായ ദര്‍ശനവും
കാഴ്ചപ്പാടും ഭാരതീയ ഋഷികള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു മാര്‍ഗ്ഗമാണ്
യോഗ. ഇത് പാശ്ചാത്യര്‍ അംഗീകരിച്ചിട്ടും ഋഷിപാര്യമ്പര്യത്തിന്റെ
പിന്തലമുറക്കാരനായ പിണറായി വിജയനെ പോലുള്ളവര്‍ മനസ്സിലാക്കാത്തത്
ഖേദകരമാണ്.
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഓംകാരം
സഹിതം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് ഈ പാരമ്പര്യത്തെ പൂര്‍ണ്ണമായും
ആദരിക്കുന്നതാണ്.