Image

രണ്ട്‌ വൃക്കകളും തകരാറിലായ മിദ്യാ രാജ്‌ ചികിത്സാ സഹായം തേടുന്നു

Published on 01 March, 2012
രണ്ട്‌ വൃക്കകളും തകരാറിലായ മിദ്യാ രാജ്‌ ചികിത്സാ സഹായം തേടുന്നു
റിയാദ്‌: രണ്‌ടു വൃക്കകളും തകരാറിലായ കൊല്ലം ആശ്രാമം നോര്‍ത്ത്‌ പുതുവീട്ടില്‍ മിദ്യാ രാജിന്റെ ചികിത്സാ സഹായത്തിനായി റിയാദില്‍ കേളി കലാ സാംസ്‌കാരിക വേദി സുലൈ വെസ്റ്റ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു.

റിയാദിലെ സുലൈയില്‍ എക്‌സിറ്റ്‌ 17 നടുത്ത്‌ ഒരു ഓട്ടോ വര്‍ക്‌ഷോപ്പ്‌ തൊഴിലാളിയായ രാജന്റെ ഏക മകളാണ്‌ മിദ്യ. രാജന്‌ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്‌തു കിട്ടുന്ന തുക മുഴുവന്‍ ചെലവഴിച്ചാലൂം, ആഴ്‌ചയില്‍ രണ്‌ടു പ്രാവശ്യമായി നടത്തേണ്‌ട ഡയാലിസിസിനു തന്നെ തികയാത്ത അവസ്‌ഥയാണ്‌. മിദ്യയുടെ ചികിത്സക്കാവശ്യമായ തുക സ്വരൂപിക്കാന്‍ റിയാദില്‍ കേളി കലാ സാംസ്‌കാരിക വേദി സുലൈ വെസ്‌റ്റ്‌ യൂണിറ്റ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ സുരേഷ്‌ ബാബു ചെയര്‍മാനും, ജയദേവന്‍ കണ്‍വീനറും, സുരേഷ്‌ ട്രഷററുമായി ജനകീയ കമ്മറ്റി രൂപീകരിച്ചാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌.

നാട്ടില്‍ മിദ്യയുടെ അമ്മ ഗിരിജയുടെ പേരില്‍ സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കൊല്ലം കടപ്പാക്കട ബ്രാഞ്ചില്‍ 3046856595 എന്ന നമ്പറില്‍ ഒരു അക്കൗണ്‌ടും തുറന്നിട്ടുണ്‌ട്‌. കേറിക്കിടക്കാന്‍ സ്വന്തമായി വീടുപോലുമില്ലാത്ത ഈ നിര്‍ധന കുടുംബത്തിലെ മിദ്യയുടെ ചികിത്സാക്കായി സഹായിക്കാന്‍ തയാറുള്ളവര്‍ കേളി സുലൈ ഏരിയാ ജോയിന്റ്‌ സെക്രട്ടറി, കെ. ആര്‍. സാബു (0556560886) വുമായി ബന്ധപ്പെടാവുന്നതാണ്‌.
രണ്ട്‌ വൃക്കകളും തകരാറിലായ മിദ്യാ രാജ്‌ ചികിത്സാ സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക