Image

യുകെകെസിഎ കണ്‍വന്‍ഷന് കര്‍ദിനാളിന്റെ പ്രതിനിധിയടക്കം മൂന്നു വൈദികശ്രേഷ്ഠര്‍

Published on 22 June, 2017
യുകെകെസിഎ കണ്‍വന്‍ഷന് കര്‍ദിനാളിന്റെ പ്രതിനിധിയടക്കം മൂന്നു വൈദികശ്രേഷ്ഠര്‍


 
ചെല്‍ട്ടണ്‍ഹാം: സഭ, സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി 16ാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബില്‍ നടക്കുന്‌പോള്‍ മൂന്നു വൈദികശ്രേഷ്ഠരാല്‍ കണ്‍വന്‍ഷന്‍ അനുഗ്രഹിതമാകും.

കോട്ടയം അതിരുപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി മുഖ്യാതിഥിയാകുന്‌പോള്‍ കര്‍ദിനാള്‍ മാര്‍ വിന്‍സന്റ് നിക്കോളസിന്റെ പ്രതിനിധിയായി വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ പോള്‍ മക്ക്‌ലീന്‍ അനുഗ്രഹപ്രഭാഷണവും നടത്തും. എത്തിനിക് ചാപ്ലിയന്‍സിയുടെ ചുമതല വഹിക്കുന്ന ബിഷപ്പ് മാര്‍ പോള്‍ മക്ക്‌ലീന്റെ സാന്നിധ്യം ഓരോ ക്‌നാനായകാരനും അഭിമാനവും അനുഗ്രഹവുമാവുകയാണ്. ആദ്യമായിട്ടാണ് കര്‍ദിനാള്‍ വിന്‍സന്റ് നിക്കോളിസിന്റെ പ്രതിനിധി യുകെകെസിഎ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.

കണ്‍വന്‍ഷനില്‍ മാര്‍ ജോസഫ് പണ്ടാരശേരി മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ വചനസന്ദേശം നല്‍കും.

ഓരോ കണ്‍വന്‍ഷന്‍ കഴിയുന്‌പോളും കൂടുതല്‍ മനോഹരമാകുന്ന സ്വാഗതഗാനത്തിന്റെ വിഡിയോ റീലിസായി. നവസംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലി സംഗീതസംവിധാനം ചെയ്ത സ്വാഗതഗാന രചന സുനില്‍ ആത്മതടത്തിലും ഗായകര്‍ പിറവം വില്‍സണും അഫ്‌സലുമാണ്.

പ്രസിഡന്റ് ബിജു മടക്കക്കുറി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡ്വൈസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: പുത്തന്‍കുളം ജോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക