Image

നാരായണപ്പണിക്കര്‍ക്ക്‌ ജനഹൃദയങ്ങളുടെ യാത്രാമൊഴി

Published on 01 March, 2012
നാരായണപ്പണിക്കര്‍ക്ക്‌ ജനഹൃദയങ്ങളുടെ യാത്രാമൊഴി
ചങ്ങനാശ്ശേരി: ഇന്നലെ അന്തരിച്ച എന്‍.എസ്‌.എസ്‌ നേതാവ്‌ അഡ്വ. പി.കെ. നാരായണപ്പണിക്കര്‍ക്ക്‌ ജനഹൃദയങ്ങളുടെ യാത്രാമൊഴി. ഇന്ന്‌ വൈകീട്ട്‌ 5 ന്‌ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു. മൂത്തമകന്‍ സതീഷ്‌ കുമാറാണ്‌ ചിതയ്‌ക്കു തീകൊളുത്തിയത്‌.മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനു സാക്ഷികളായി.

മൃതദേഹം രാവിലെ എന്‍എസ്‌എസ്‌ ആസ്‌ഥാനത്തെ പ്രതിനിധി സഭാ മന്ദിരത്തിലും ഉച്ചയ്‌ക്ക ചങ്ങനാശേരി നഗരസഭാ അങ്കണത്തിലും പൊതുദര്‍ശനത്തിനു വച്ചു. മന്ത്രിമാരുള്‍പ്പടെ നിരവധി പ്രമുഖര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക