Image

കൊളോണില്‍ ഇന്ത്യന്‍ വാരാഘോഷം വെള്ളിയാഴ്ച ആരംഭിക്കും

Published on 22 June, 2017
കൊളോണില്‍ ഇന്ത്യന്‍ വാരാഘോഷം വെള്ളിയാഴ്ച ആരംഭിക്കും

കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജര്‍മ്മന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ഒന്‍പതാമത് ഇന്‍ഡ്യന്‍ വാരാഘോഷം ജൂണ്‍ 23 ന് (വെള്ളി) ആരംഭിയ്ക്കും.

വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൊളോണ്‍ നഗരസഭാ മേയര്‍ അന്ത്രയാസ് വോള്‍ട്ടര്‍, രവീഷ് കുമാര്‍ (ജനറല്‍ കോണ്‍സുല്‍, ഇന്‍ഡ്യന്‍ ജനറല്‍ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫര്‍ട്ട്) പ്രഫ.ക്‌ളൗസ് ഷ്‌നൈഡര്‍, റൂത്ത് ഹീപ്പ്, തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നെത്തുന്ന വിവിധ കലാകാരന്മാരുടെ പരിപാടികള്‍ക്കു പുറമെ ജര്‍മനിയിലെ വിവിധ ഇന്‍ഡ്യന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തം, കൊളോണ്‍ കേരള സമാജം സ്‌പോണ്‍സര്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളുടെ ക്ലാസിക്കല്‍, നാടോടി നൃത്തങ്ങള്‍ തുടങ്ങിയവ അവതരിപ്പിയ്ക്കപ്പെടും. വൈകുന്നേരം 19.00 മുതല്‍ 22.00 വരെയാണ് പരിപാടികള്‍.  ഉദ്ഘാടന സായാഹ്നം നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമായിരിയ്ക്കും. 

കലാസായാഹ്നങ്ങള്‍, മ്യൂസിക് ഇവനിംഗ്, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, ഇന്‍ഡ്യന്‍ സിനിമകളുടെ പ്രദര്‍ശനം,ബിസിനസ് ചര്‍ച്ചകള്‍ തുടങ്ങിയ വിവിധയിനം പരിപാടികളാണ് ജൂണ്‍ 23 മുതല്‍ ജൂലൈ 2 വരെ കൊളോണ്‍ നഗരത്തിലെ വിവിധ വേദികളില്‍ അരങ്ങേറുന്നത്. 

ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള ഹാളുകളില്‍ വിവിധയിനം കരകൗശല സാധനങ്ങളുടെ വില്‍പ്പനസ്റ്റാളുകള്‍ ഇന്‍ഡ്യന്‍ ആഹാരപാനീയങ്ങളുടെ സ്റ്റാളുകള്‍ എന്നിവയ്ക്കു പുറമെ കൊളോണ്‍ കേരള സമാജം ഒരുക്കുന്ന ഇന്ത്യന്‍ ആഹാരം ഇത്തവണയും ശ്രദ്ധേയമായിരിയ്ക്കും. പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി കൊളോണ്‍ കേരള സമാജം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  0176 56434579, 0173 2609098, 01774600227.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക