Image

ഒക്ടോബര്‍ മുതല്‍ ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍

Published on 22 June, 2017
ഒക്ടോബര്‍ മുതല്‍ ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍

വിയന്ന: ഒക്ടോബര്‍ ഒന്ന് മുതല്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നു. ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം സംബന്ധിച്ച ബില്‍ കഴിഞ്ഞ ആഴചയോടെയാണ് നിയമമായത്. 

2011 ല്‍ ഫ്രാന്‍സിലാണ് മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയന്‍ യൂണിയനില്‍ ആദ്യമായി നിരോധനം വരുന്നത്. പിന്നീട് യൂണിയനിലെ മറ്റ് രാജ്യങ്ങളിലും സമാനമായ നീക്കങ്ങള്‍ നടന്നു.

കഴിഞ്ഞ മേയ് മാസത്തില്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവര്‍ക്ക് ഓസ്ട്രിയയില്‍ 150 യൂറോ (168 ഡോളര്‍) വരെ പിഴ ഒടുക്കേണ്ടി വരും. അതേസമയം തീവ്രസ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകള്‍ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസമുണ്ട്. കുടിയേറ്റക്കാരെ ഒരു ഏകീകരണ കരാര്‍ ഒപ്പിടിക്കുന്നതുള്‍പ്പെടെ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അതോടൊപ്പം ഓസ്ട്രിയയിലെ ’മൂല്യങ്ങള്‍’ മനസിലാക്കുന്നതിനും ജര്‍മന്‍ ഭാഷ പഠനത്തിനുമായി സര്‍ക്കാര്‍ തലത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സംയോജിത പരിപാടികളും ആവീഴ്കരിച്ചട്ടുണ്ട്. ഈ കാര്യങ്ങളില്‍ പങ്കെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ വരെ റദ്ദാക്കാന്‍ നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ നിയമം.

റിപ്പോര്‍ട്ട്: ജോബി ആന്റണി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക