Image

യുവരാജിന്റെ കീമോതെറപ്പി രണ്ടാംഘട്ടം പൂര്‍ത്തിയായി

Published on 01 March, 2012
യുവരാജിന്റെ കീമോതെറപ്പി രണ്ടാംഘട്ടം പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ശ്വാസകോശത്തിലെ ട്യൂമറിന് യുഎസില്‍ ചികിത്സ തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് കീമോതെറപ്പിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കി.   ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കഴിയുന്ന യുവരാജ് സിങ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മരുന്നുകള്‍ മൂലം തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കിലും തനിക്കു ശുഭപ്രതീക്ഷയാണുള്ളതെന്നും യുവി ട്വിറ്ററില്‍ കുറിച്ചു. അടുത്ത സ്‌കാന്‍ മാര്‍ച്ച് ഏഴിനാണെന്നും താരം അറിയിച്ചു. 

കഴിഞ്ഞ മാസം മുതല്‍ ബോസ്റ്റണിലുള്ള യുവരാജ് സിങ്ങിന് മേയ് ആദ്യവാരത്തോടെ കളിക്കളത്തില്‍ സജീവമാകാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചത്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ആശുപത്രിയില്‍ യുവിയെ സന്ദര്‍ശിച്ചിരുന്നു. 

മുപ്പത്തേഴു ടെസ്റ്റുകളില്‍നിന്ന് 1775 റണ്‍സ് നേടിയിട്ടുള്ള യുവി ഏകദിന ക്രിക്കറ്റിലാണു മിന്നിത്തിളങ്ങിയത്. 274 കളികളില്‍ 8051 റണ്‍സ്. ഇഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബോളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറു സിക്‌സ് പറത്തിയ യുവിയുടെ പ്രകടനം ഇന്നും ആരാധകരില്‍ രോമാഞ്ചമുണര്‍ത്തുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക