Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു.

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 22 June, 2017
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു.
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുര്‍ബാനയുടെ തിരുന്നാള്‍ ദിവസമായ ജൂണ്‍ 15 വ്യാഴാഴ്ച വൈകുന്നേരം 7.00 ന് ആരംഭിച്ചു. ഷിക്കാഗോ സെ. തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത്  എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള  ദിവ്യബലിയോടെ ആരംഭിച്ച ആരാധന, ജൂണ്‍ 18 ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.

ഞായറാഴ്ച വൈകുന്നേരം 5.00 ന് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടര്‍ന്ന് ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള ദിവ്യബലിയോടു കൂടെ കഴിഞ്ഞ 4 ദിവസമായി ഭക്തി പുരസരം നടന്നു വന്ന ആരാധന സമാപിച്ചു. വിവിധ കൂടാര യോഗങ്ങള്‍, മിനിസ്ട്രികള്‍, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നല്കിയത്. എല്ലാദിവസവും ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകള്‍, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിന്നു.

വചന പ്രഹോഷണങ്ങള്‍ക്ക്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോണികുട്ടി പുലിശ്ശേരി, ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ബാബു മഠത്തിപറമ്പില്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, സേക്രഡ് ഹാര്‍ട്ട് പ്രാര്‍ത്ഥന ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ജോസ് താഴത്തുവെട്ടത്ത് എന്നിവര്‍ മറ്റ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്‌നാനായ വോയിസ് ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി, തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു.ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു.ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു.ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക