Image

ന്യൂയോര്‍ക്ക് ക്‌നാനായ കമ്മ്യൂണിറ്റി അനുശോചിച്ചു

ജോ ചക്കുംകല്‍(ഐ. കെ. സി. സി. സെക്രട്ടറി) Published on 22 June, 2017
ന്യൂയോര്‍ക്ക്  ക്‌നാനായ കമ്മ്യൂണിറ്റി  അനുശോചിച്ചു
കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്തയായിരുന്ന അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി തിരുമേനിയുടെ ദേഹവിയോഗത്തില്‍ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലെ ക്‌നാനായ  കമ്മ്യൂണിറ്റി  അഗാദമായ ദുഃഖവും  അനുശോചനവും രേഖപ്പെടുത്തി.

ഞായറാഴ്ച റോക്ക്‌ലാന്റിലെ ക്‌നാനായ സെന്ററില്‍  അഭിവന്ദ്യ പിതാവിനുവേണ്ടി  ദിവ്യബലിയും  ഒപ്പീസും നടത്തപ്പെട്ടു.

തുടര്‍ന്നു നടന്ന അനുശോചന മീറ്റിഗില്‍ ഐ. കെ. സി. സി. പ്രസിഡന്റ് ശ്രീ സജി പിള്ളവീട്ടില്‍ അദ്യക്ഷത  വഹിച്ചു. ശ്രീ തോമസ് പാലനില്‍ക്കുംമുറി, ശ്രീ ജോണ്‍ ആകശാല, ശ്രീ എബ്രാഹം പുതിയടത്തുശ്ശേരി, ശ്രീ മാത്യു മാണി എന്നിവര്‍ അഭിവന്ദ്യ കുന്നശ്ശേരിപിതാവുമായുള്ള  അവരുടെ നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി.  ശ്രീ സിജി ചെരുവുംകാലായില്‍ നന്ദി പ്രകാശനം നടത്തി.  ഐ. കെ. സി. സി. സെക്രട്ടറി  ശ്രീ ജോ ചക്കുംകല്‍, വൈസ് പ്രസിഡന്റ്  ശ്രീമതി മീര ഉറുമ്പേത്ത് തുടങ്ങിയവര്‍ അനുശോചന മീറ്റിംഗിന് നേതൃത്വം നല്‍കി.

ന്യൂയോര്‍ക്ക്  ക്‌നാനായ കമ്മ്യൂണിറ്റി  അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക