Image

ഐസ്‌ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്‌- 2 വിക്ഷേപണം വിജയകരം; പിഎസ്‌എല്‍വി സി-38 ഭ്രമണപഥത്തിലെത്തിച്ചത്‌ 31 ഉപഗ്രഹങ്ങള്‍

Published on 22 June, 2017
ഐസ്‌ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്‌- 2 വിക്ഷേപണം വിജയകരം; പിഎസ്‌എല്‍വി സി-38 ഭ്രമണപഥത്തിലെത്തിച്ചത്‌ 31 ഉപഗ്രഹങ്ങള്‍



ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി-38 റോക്കറ്റ്‌ വിക്ഷേപം വിജയകരം. കാര്‍ട്ടോസാറ്റ്‌-2 അടക്കം 31 ഉപഗ്രഹങ്ങളാണ്‌ പിഎസ്‌എല്‍വി 38 ഭ്രമണപഥത്തിലെത്തിച്ചത്‌. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ ഉപഗ്രഹം വിക്ഷേപിച്ചത്‌. ഇന്ത്യയുടെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയുടെ ഉപഗ്രഹവും പിഎസ്‌എല്‍വി 38 ഭ്രമണപഥത്തിലെത്തിച്ചു.

പാകിസ്‌താനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്‌ വിവരങ്ങള്‍ നല്‍കിയ ഉപഗ്രഹമാണ്‌ കാര്‍ട്ടോസാറ്റ്‌. ഈ ശ്രേണിയില്‍ ആറാമത്തെ ഉപഗ്രഹമാണ്‌ ഐഎസ്‌ആര്‍ഒ വിക്ഷേപിക്കുന്നത്‌. ദുരന്ത നിവാരണം, കാലാവസ്ഥ പ്രവചനം എന്നിവയ്‌ക്കും കാര്‍ട്ടോസാറ്റ്‌-2 ഉപഗ്രഹം പ്രയോജനപ്പെടും.

പിഎസ്‌എല്‍വിയുടെ നാല്‍പ്പതാം ദൗത്യത്തില്‍ കാര്‍ട്ടോസാറ്റിനു പുറമെ ഫ്രാന്‍സ്‌, ജര്‍മനി, അമേരിക്ക, എന്നിവ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 ഉപഗ്രഹങ്ങളും പിഎസ്‌എല്‍വി- 38 വിക്ഷേപിച്ചു. പിഎസ്‌എല്‍വിയുടെ നാല്‍പ്പതാം ദൗത്യമാണ്‌ ഇത്‌.

നേമം സ്വദേശി ബി ജയകുമാറായിരുന്നു പ്രോജക്ട്‌ ഡയറക്ടറായിരുന്നു ദൗത്യത്തിന്റെ പ്രോജക്ട്‌ ഡയറക്ടര്‍. ആലപ്പുഴ സ്വദേശിയായ ആര്‍. ഹട്ടനാണ്‌ ദൗത്യത്തിന്റെ വെഹിക്കിള്‍ ഡയറക്ടര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക