Image

അശ്വതിക്കും ലാലിനും മനുവിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

Published on 22 June, 2017
അശ്വതിക്കും ലാലിനും മനുവിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം



ന്യൂഡല്‍ഹി :യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ പുരസ്‌കാരം മലയാളത്തില്‍ അശ്വതി ശശികുമാറിന്‌. ജോസഫിന്റെ മണം എന്ന ചെറുകഥാ സമാഹാരമാണ്‌ അശ്വതിയെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌. ബാലസാഹിത്യ പുരസ്‌കാരം എസ്‌ ആര്‍ ലാലിന്‌ ലഭിച്ചു. മലയാളിയായ മനു എസ്‌ പിള്ള രചിച്ച 'ദി ഐവറി ത്രോണ്‍' ഇംഗ്‌ളീഷ്‌ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

24 ഭാഷകളിലെ 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ക്കാണ്‌ യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം പിന്നീട്‌ സമ്മാനിക്കും. ഡോ. പി കെ രാജശേഖരന്‍, ഡോ. ജോയ്‌ വാഴയില്‍, എം രാജീവ്‌കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ മലയാളത്തിലെ യുവസാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്‌.

എസ്‌ ആര്‍ ലാല്‍ എഴുതിയ 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം' എന്ന നോവലിനാണ്‌ ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 14ന്‌ സമ്മാനിക്കും. സുമംഗല, സാറാ ജോസഫ്‌, ഡോ. വത്സല ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ്‌ പുരസ്‌കാരം നിര്‍ണയിച്ചത്‌. 'ഗ്രന്ഥാലോകം' അസി.എഡിറ്ററാണ്‌ തിരുവനന്തപുരം കോലിയക്കോട്‌ സ്വദേശിയായ എസ്‌ ആര്‍ ലാല്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക