Image

സണ്ണി മാളിയേക്കല്‍ രചിച്ച എന്റെ പുസ്തകം പ്രകാശനത്തിനായി ഒരുങ്ങുന്നു

ഷാജി രാമപുരം Published on 23 June, 2017
സണ്ണി മാളിയേക്കല്‍ രചിച്ച എന്റെ പുസ്തകം പ്രകാശനത്തിനായി ഒരുങ്ങുന്നു
ഡാലസ്: അമേരിക്കയില്‍ 1984 ല്‍ കുടിയേറി റെസ്റ്റോറന്റ് ബിസിനസ്സ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സണ്ണി മാളിയേക്കല്‍ തന്റെ പ്രവാസ ജീവിതത്തെക്കുറിച്ച് എഴുതിയ ആത്മകഥയായ എന്റെ പുസ്തകം പ്രകാശനത്തിനായി ഒരുങ്ങുന്നു.

ഗ്രന്ഥകര്‍ത്താവ് താന്‍ പിന്നിട്ട കാലവും അതിന്റെ സുവര്‍ണ്ണ നിമിഷങ്ങളും ഓര്‍മ്മകളുടെ ചെപ്പില്‍ നിന്ന് കോര്‍ത്തെടുത്ത് രചിച്ചതാണ് പ്രസ്തുത പുസ്തകം. പ്രവാസ ജീവിതം എന്നത് തിരയടങ്ങി ശാന്തയായി കാണുന്ന കടല്‍പോലെയാണെന്നും, ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന അലകളും, ചുഴികളും, വിങ്ങലും, വിതുമ്പലും, മുറിഞ്ഞ നിശ്വാസങ്ങളും ആരും കാണുന്നില്ലായെന്നും, മറിച്ച് പുറമേ നിന്ന് നോക്കുമ്പോള്‍ എത്ര മനോഹരമെന്ന് പലര്‍ക്കും തോന്നുന്നുവെന്നും ഈ പുസ്തകത്തില്‍ വളരെ മനോഹരമായി വിവരിക്കുന്നുണ്ട്.

ഇന്ത്യാ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, ഏഷ്യാനെറ്റ് ചാനലിന്റെ ടെക്‌സാസ് റീജിയണല്‍ പ്രതിനിധിയും, ലോകത്തെ പിടിച്ചുകുലുക്കിയ 2001 സെപ്റ്റംബര്‍ 11 ന് നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രെഡ് സെന്റര്‍ ആക്രമണത്തോടനുബന്ധിച്ച് നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ അനേക ദിവസം വോളന്റിയര്‍ ആയി സേവനം ചെയ്ത് യു.എസ്. ഗവണ്‍മെന്റില്‍ നിന്ന് പ്രത്യേക പ്രശംസാപത്രം ലഭിച്ചിട്ടുള്ള വ്യക്തിയും, ഡാലസിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും ആണ് സണ്ണി മാളിയേക്കല്‍.

സണ്ണി മാളിയേക്കല്‍ രചിച്ച എന്റെ പുസ്തകം പ്രകാശനത്തിനായി ഒരുങ്ങുന്നു
Join WhatsApp News
reader 2017-06-23 04:14:37
911 reksha pravarthanam?? eppo? enginae??  ethu varae kettittilla.  eppo evidae ninnu vannu?
vayanakaaran 2017-06-23 06:12:23
നാട്ടിൽ മലയാള ഭാഷയുടെ ആസന്ന മരണത്തെക്കുറിച്ച് ചിലരൊക്കെ വ്യസനിക്കുമ്പോൾ അമേരിക്കൻ മലയാളി അണ്ണാറക്കണ്ണന് തന്നാലായത് ചെയ്യുന്നു. അമേരിക്കൻ മലയാളികൾ മുഴുവൻ എഴുത്തുകാരാണെന്നുള്ള സത്യം മലയാള ഭാഷയെ സന്തോഷിപ്പിക്കുന്നു.  അമേരിക്കയിലെ പഴയ   തലമുറയോടെ മലയാളം അപ്രത്യക്ഷമാകുമെങ്കിലും എല്ലാവരും ഒരു പുസ്തകം വീതം എഴുതി പ്രസിദധീകരിച്ചാൽ നന്നാകും. സണ്ണി മാളിയേക്കൽ അതിനു തുടക്കം കുറിക്കുന്നു. എല്ലാ അമേരിക്കൻ മലയാളികളും പുസ്തക രചനയിൽ മുഴുകാൻ തയ്യാറാകുക.
Dallas Malayalee 2017-06-23 11:45:47
great job Sunny, you are a true leader & successful businessman.
hope your book has life in Alwaye, cycle ride, 
please post your appreciation certificate for working for days in New york after 911 tragedy.  show it to the jealous malayalee shrimps. These cowards won't do any thing but make fun of those who do.
hope your health is ok after inhaling all that toxic dust.
sunny you are a hero
Kingmaker Agency 2017-06-24 06:48:30
പുസ്തകം വായിക്കാൻ സമയമില്ല എങ്കിലും ഒരു പൊന്നാടയും പലകയും ഉടനെ കൊടുത്തുവിട്ടേക്കാം. പിന്നെ നാട്ടിൽ ഒരു പൗര സ്വീകരണം.  തിരുവനതപുരത്ത് മന്ത്രിമാർ സാഹിത്യകാരന്മാർ തുടങ്ങിയവരെ വിളിച്ചുകൂട്ടി ഒരു പത്ര സമ്മേളനം അതെല്ലാം കഴിഞ്ഞിട്ട് ഫൊക്കാന ഫോമ പ്രെസിഡൻഡ് സ്ഥാനത്തേക്ക് ഒരു മത്സരാർത്ഥി.  ഞങ്ങളുടെ ഏജൻസിയുമായി കോണ്ടാക്ട് ചെയ്യുക 
Dallas Vodka man 2017-06-24 03:21:37
Best wishes sunny. People who want to see your certificate for volunteering for 911 are like trump people asking for Obama's birth certificate ?
 he did work for the burger king, isn't it a service ? feeding the hungry and volunteers ?
Sunny has lot of awards on the wall of the resturant . take a few shots from the bar, order  Kappa & Meen or pork  and enjoy  and read all his awards.
Look at all the negative comments on Houston malayalee writers. if they are not there Malayalam will be dead. good job Houston
Malayalees are very Jealous people.
Abraham Baby 2017-06-25 10:25:39
God bless you dear Sunny 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക