Image

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാമെന്ന്‌ ഹൈക്കോടതി

Published on 23 June, 2017
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാമെന്ന്‌ ഹൈക്കോടതി


സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ്‌ അനുമതി വേണ്ടെന്ന്‌ ഹൈക്കോടതി. വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ആഘോഷങ്ങളില്‍ മദ്യമാകാം. ഇത്തരം ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഹൈക്കോടതി. അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ്‌ ലൈസന്‍സ്‌ നിര്‍ബന്ധമാണ്‌. ഈ സാഹചര്യത്തില്‍ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഇടപെടല്‍.
വീടുകളിലേയും മറ്റും ആഘോഷത്തില്‍ മദ്യം ഉപയോഗിക്കാമെന്നും ഇതില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ്‌ ഹൈക്കോടതി നിര്‍ദേശിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക