Image

ഐവി ശശിയും സീമയും പിരിയുന്നതായി വ്യാജവാര്‍ത്ത

Published on 23 June, 2017
ഐവി ശശിയും സീമയും പിരിയുന്നതായി വ്യാജവാര്‍ത്ത

ഐ വി ശശി- സീമാ ദമ്പതികള്‍ പിരിയുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍
വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്ത കേട്ടത്‌ മുതല്‍ പലരും വിളിച്ച്‌ അന്വേഷിക്കുന്നുണ്ടെന്നും ആരാണ്‌ പ്രചരിപ്പിക്കുന്നതെന്ന്‌ അറിയില്ലെന്നും ഐ വി ശശി.

താനും സീമയും ഈ വാര്‍ത്തകളും ഫോണ്‍ വിളിച്ച്‌ അന്വേഷിക്കുന്നതും കേട്ട്‌ ചിരിക്കുകയാണെന്നും ഐ വി ശശി.
സോഹന്‍ റോയിക്കൊപ്പം ചേര്‍ന്ന്‌ ബേണിംഗ്‌ വെല്‍സ്‌ എന്ന സിനിമയുടെ പണിപ്പുരയിലാണ്‌ ഐ വി ശശി. കുവൈറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം ബിഗ്‌ ബജറ്റിലാണ്‌ ഒരുങ്ങുന്നത്‌.

ചെന്നൈയിലാണ്‌ ഐ വി ശശി- സീമാ ദമ്പതികള്‍ താമസിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക