Image

സച്ചിന്‍-എ ബില്യണ്‍സ്‌ ഡ്രീം: പ്രേക്ഷക ഹൃദയത്തില്‍ പതിക്കാതെ പോയ സിക്‌സര്‍ (ആഷ എസ് പണിക്കര്‍)

ആഷ എസ് പണിക്കര്‍ Published on 23 June, 2017
സച്ചിന്‍-എ ബില്യണ്‍സ്‌ ഡ്രീം: പ്രേക്ഷക ഹൃദയത്തില്‍ പതിക്കാതെ പോയ സിക്‌സര്‍  (ആഷ എസ്  പണിക്കര്‍)


സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന പേര്‌ ഇന്ത്യകാരെ സംബന്ധിച്‌ വെറുമൊരു പേരല്ല. അതൊരു വികാരമാണ്‌. ക്രിക്കറ്റിലെ ദൈവം എന്നു വിളിക്കപ്പെടുന്ന ഒരു പേര്‌ ഇന്ത്യന്‍ ക്രിക്കറ്റിനെ മുഴുവന്‍ സച്ചിന്‍ എന്ന മൂന്നക്ഷരത്തിലൊതുക്കിയ മാന്ത്രികന്‍. അതായിരുന്നു സച്ചിന്‍ രമേശ്‌ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ്‌ താരം.

അങ്ങനെയൊരു വ്യക്തിയെ കുറിച്ച്‌ സിനിമ എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കോടിക്കണക്കിന്‌ ആരാധകര്‍ക്ക്‌ പ്രതീക്ഷ വാനോളമായിരിക്കും ആ പ്രതീക്‌ഷകളെ സാക്ഷാത്‌ക്കരിക്കേണ്ട ബാധ്യത സംവിധായകനും ഉണ്ട്‌. എന്നാല്‍ സച്ചിനെ പോലെ ഇതിഹാസതുല്യനായ ഒരു ക്രിക്കറ്റ്‌ താരത്തിന്റെ ജീവിതം സച്ചിന്‍-എ ബില്യാണ്‍സ്‌ ഡ്രീം എന്ന ചിത്രം വെള്ളിത്തിരയില്‍ പകര്‍ത്തിയപ്പോള്‍ ബ്രിട്ടീഷ്‌ സംവിധായകന്‍ ജെയിംസ്‌ എര്‍സ്‌കിന്‌ കഴിഞ്ഞില്ല.

കുസൃതി നിറഞ്ഞ സച്ചിന്റെ ബാല്യകാലം അനാവരണം ചെയ്‌തുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. കൂട്ടുകാരനെ വഴിയില്‍ വാരിക്കുഴി ഉണ്ടാക്കി അതില്‍ വീഴ്‌ത്തിയും അയല്‍ക്കാരന്റെ കാറിന്റെ ടയറിലെ കാറ്റഴിച്ചു വിട്ടും കുസൃതി കാട്ടുന്ന സച്ചിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കും.

സഹോദരി സവിത തെണ്ടുല്‍ക്കര്‍ ഒരിക്കല്‍ വിനോദയാത്ര പോയി വരുമ്പോള്‍ ഇലയ സഹോദരനായ സച്ചിന്‌ സമ്മാനിക്കുന്നത്‌ ഒരു ക്രിക്കറ്റ്‌ ബാറ്റാണ്‌. അതായിരുന്നു ക്രിക്കറ്റിന്റെ ലോകത്തേക്ക്‌ സച്ചിന്റെ സ്വപ്‌നങ്ങളെ തുറനനു വിട്ട ആദ്യത്തെ സമ്മാനം.

സച്ചിന്‍ തന്നെ കഥ പറയുന്ന രീതിയില്‍ ഒരു ഡോക്യുമെന്ററി സ്വഭാവമുള്ള തരത്തിലാണ്‌ സിനിമ എടുത്തിട്ടുള്ളത്‌. സച്ചിന്റെ കൗമാരം, ലോകക്രിക്കറ്റിലേക്കുള്ള രംഗപ്രവേശം, പ്രശസ്‌തിയുടെ നെറുകിലേക്ക്‌ ഒരു റോക്കറ്റ്‌ കണക്കെയുള്ള കുതിപ്പ്‌, പിന്നീട്‌ കരിയറിലെ ഉയര്‍ച്ചതാഴ്‌ചകള്‍, അഞ്‌ജലിയുമായുള്ള പ്രണയം, ക്യാപ്‌റ്റന്‍സിയിലെ പരാജയവും അതു കാരണം നേരിടേണ്ടി വന്ന വിവ#ാദങ്ങള്‍, ക്രിക്കറ്റ്‌ ലോകത്തിനെതിരേ ജനരോഷമിരമ്പിയ ഒത്തുകളി വിവാദം, പരിശീലകന്‍ എന്ന നിലയില്‍ ഗ്രഗ്‌ ചാപ്പലിന്റെ പരാജയം, 2011ലെ ലോകക്കപ്പ്‌ വിജയം, മക്കളായ സാറ, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം അവരുടെ അച്ഛനായി ചെലവഴിക്കുന്ന നിമിഷങ്ങള്‍, ക്രിക്കററില്‍ നിന്നുള്ള വിരമിക്കല്‍ ഇതാണ്‌ ചിത്രത്തില്‍ പറയുന്നത്‌.

സാധാരണ ഗതിയില്‍ ഇത്തരം സ്‌പോര്‍ട്ട്‌സ്‌ സിനിമകളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും അണ പൊട്ടുന്ന ആവേശമാണ്‌. ദേശസ്‌നേഹം അതില്‍ വലിയൊരു ഘടകവുമാണ്‌. ഭാഗ്‌ മില്‍ഖാ ഭാഗ്‌ എന്ന ചിത്രത്തി#ല്‍ മില്‍ഖാ സിങ്ങിനെ അവതരിപ്പിച്ച ഇര്‍ഫാന്‍ അക്തറിനെ ഓര്‍ക്കുക. എത്ര ഗംഭീര പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്‌. അതു പോലെ ഗ്യാലറികളില്‍ പാറിപ്പറക്കുന്ന ത്രിവര്‍ണ പതാകക്കും സച്ചിന്‍ ...സച്ചിന്‍ എന്ന കടലിരമ്പ ം പോലെയുള്ള ആര്‍പ്പുവിളികള്‍ക്കും മീതേ പറത്തുന്ന സിക്‌സറുകള്‍...അത്‌ വീഴേണ്ടത്‌ പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണ്‌.

സച്ചിനായി ഒരു താരത്തെ തന്നെ അവതരിപ്പിക്കുകയും അതിലൂടെ സച്ചിന്റെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തുകയും ചെയ്‌തിരുന്നുവെങ്കില്‍ ഈ ആവേശം മുഴുവന്‍ പ്രേക്ഷകര്‍ക്ക്‌ അനുഭവിക്കാന്‍ കഴി.യുമായിരുന്നു. ചിത്രത്തില്‍ നല്ലൊരു ശതമാനം സച്ചിന്‍ കളിച്ച രാജ്യാന്തര മത്സരങ്ങളുടെ ഫൂട്ടേജാണ്‌. ഇതു കുറച്ചൊക്കെ ഉള്‍പ്പെടുത്തി സച്ചിനായി ഒരു താരത്തെ തന്നെ കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്‌തിരുന്നെങ്കില്‍ തിയേറ്ററുകള്‍ ഒരു പക്ഷേ ഇളകി മറിഞ്ഞേനെ.

എന്നാല്‍ വെടിക്കെട്ടിന്റെ വിസ്‌മയവും ആരവവും ഉയരേണ്ടതിനു പകരം നനഞ്ഞ പടക്കം പോലെ വിരസമായൊരു ഡോക്യുമെന്ററി മാത്രമായി സിനിമ ഒതുങ്ങിപ്പോവുകയാണ്‌. സച്ചിന്റെ കഥ പറച്ചിലിനും ഈ വിരസത മാറ്റാന്‍ കഴിയുന്നില്ല.

ക്രിക്കറ്റ്‌ താരമായി വളരാന്‍ സച്ചിന്‌ ചെറുപ്പം മുതലേ തുണയായത്‌ സ്വന്തം സഹോദരന്‍ അജിത്‌ തെണ്ടുല്‍ക്കറായിരുന്നുവെന്നും ഗ്രൗണ്ടില ഓരോ ഷോട്ട്‌ പായികകുമ്പോഴും ചേട്ടന്റെ മുഖം മനസില്‍ ഓര്‍മിക്കുമായിരുന്നുവെന്നും സച്ചിന്‍ പറയുന്നു. അതുപോലെ ദാദറിലെ ശിവാജി പാര്‍ക്കില്‍ രമാകാന്ത്‌ അചാരകറിനു കീഴില പരിശീലനം തന്റെ ക്രിക്കറഅറ്‌ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്നും സച്ചിന്‍ പറയുന്നു.

എന്തായിരുന്നു സച്ചിന്‍ എന്നത്‌ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിയാത പോയതാണ്‌ ഈ സിനിമയിലെ ഏറ്റവും വലിയ പരാജയം. അഞ്‌ജലിയുമായുളള ഫഅറണയം, അച്ഛന്റെ മരണം,ഒത്തുകളി വിവാദം, പത്രത്തില്‍ endulkar എന്ന തലക്കെട്ടു കണ്ടപ്പോള്‍ താന്‍ ആകെ പേടിച്ചുപോയെന്നും സച്ചിന്‍ പറയുന്നുണ്ട്‌. എന്നാല്‍ താന്‍ ഏറെ സ്‌നേഹിച്ചിരുന്ന അച്ചന്‍ മരിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യക്കായി കളിക്കാന്‍ ക്രീസിലിറങ്ങിയ കാര്യവും സച്ചിന്‍ പറയുന്നുണ്ട്‌. സച്ചിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥഥയും സത്യസന്ധതതയും വേദനയും പ്രകടമാണ്‌. പക്ഷേ ആ വികാരങ്ങള്‍ പ്രേക്ഷകരുടെ ഉള്ളിലേക്ക്‌ കടക്കുന്നില്ല. ഒരു നടന്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും വികാരനിര്‍ഭരമായ രംഗങ്ങള്‍ കൊണ്ട്‌ സിനിമ സമ്പന്നമായേനെ. അത്‌ വലിയൊരു പോരായ്‌മയായി നിലനില്‍ക്കുന്നു.

ചിത്രത്തില്‍ വിവാദങ്ങളെ പരമാവധി ഒഴിവാക്കിയാണ്‌ എടുത്തിട്ടുള്ളത്‌. ക്യാപ്‌റ്റന്‍സിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ഗ്രെഗ്‌ ചാപ്പലിന്റെ പരാജയവും സച്ചിന്‍ തുറന്നു പറയുന്നു. 1996ല്‍ സച്ചിന്‍ ക്യാപ്‌റ്റന്‍സി ഏറ്റെടുത്തപ്പോള്‍ സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും അത്‌ ഇഷ്‌ടമായില്ലെന്നും അസ്‌ഹറുദ്ദീന്‌ ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സച്ചിന്‍ പറയുന്നു.
സച്ചിന്റെ ഭാര്യ അഞ്‌ജലിയും ചിത്രത്തില്‍ വരുന്നുണ്ട്‌. സച്ചിനുമായുള്ള വിവാഹം പ്രണയം തുടങ്ങി കരിയറിന്റെ ഒരു ഘട്ടത്തില്‍ സച്ചിന്‍ മാനസികമായി തകര്‍ന്നതും അഞ്‌ജലി വെളിപ്പെടുത്തുന്നു. ഒരു ഡോക്‌ടറായ താന്‍ കരിയറുപേക്ഷിച്ചാണ്‌ സച്ചിനൊപ്പം നിന്നത്‌. അതില്‍ സന്തോഷം മാത്രമേയുളളൂവെന്നും അവര്‍ പറയുന്നു. എന്നാല്‍ വിവാഹശേഷം സച്ചിന്റെ മോശം പെര്‍ഫോമന്‍സ്‌ വന്നതില്‍ തനിക്കും വിഷമമുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.

എ.ആര്‍.റഹ്മാന്റെ സംഗീതമാണ്‌ ചിത്രത്തിന്‌ അല്‍പമെങ്കിലും ജീവന്‍ നല്‍കുന്നത്‌. പ്രേക്ഷകരുടെ മനസില്‍ എന്നും നിലയ്‌ക്കാത്ത ഒരാരവം പോലെ അടയടിക്കേണ്ട ചിത്രം പതിഞ്ഞ കാറ്റു പോലെ കടന്നു പോകുന്നു. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ അങ്ങനെയാണ്‌ ഹൃദയത്തില്‍ സച്ചിന്‍ എന്ന സിനിമ പതിയുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക