Image

അറിവിന്റെ അഭാവമാണ് ഭിന്നതയ്ക്കു കാരണം: ജോണ്‍ വേറ്റം

Published on 23 June, 2017
അറിവിന്റെ അഭാവമാണ് ഭിന്നതയ്ക്കു കാരണം: ജോണ്‍ വേറ്റം
മലയാള സാഹിത്യത്തിലെ മാനുഷിക ചിന്ത ജ്ഞാനത്തിലും പരിജ്ഞാനത്തിലും പുരോഗമിക്കുന്നത് ആധുനിക യാഥാര്‍ത്ഥ്യമാണ്-ലാന സംഘടിപ്പിച്ച വായനാ ദിനാഘോഷത്തില്‍ എഴുത്തുകാരനായ ജോണ്‍ വേറ്റം പറഞ്ഞു

വാര്‍ത്താവിനിമയം, സഞ്ചാരസൗകര്യം, ആവശ്യസാധനങ്ങള്‍, അച്ചടിമാധ്യമങ്ങള്‍, വിതരണ സൗകര്യം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച അറിവ് ഇപ്പോള്‍ ആവശ്യമാണ്. അത് ലഭിക്കുന്നതിനുള്ള ഒരു സുപ്രധാന മാര്‍ഗ്ഗം വായനയാണ്.

വായനയിലൂടെ ലഭിക്കുന്ന അറിവ് വ്യക്തിജീവിതത്തെ സമ്പന്നമാക്കുവാന്‍ സഹായിക്കുന്നു. അക്കാരണത്താല്‍ അടുത്തകാലം വരെ മാദ്ധ്യമങ്ങളുടെയും, വാര്‍ത്താവിനിമയരീതികളും വര്‍ദ്ധിച്ചു.

എന്നാല്‍ വായനയിലൂടെ മാത്രം ആര്‍ജ്ജിക്കുന്ന അറിവിനുവേണ്ടി കാത്തിരിക്കേണ്ട അവസ്ഥ മനുഷ്യനെ അലട്ടി. മതങ്ങളും, രാഷ്ട്രീയ കക്ഷികളും സാംസ്‌ക്കാരികസംഘടനകളും മറ്റ് സാമൂഹ്യ പ്രസ്ഥാനങ്ങളും ജനങ്ങളെ വീതിച്ചെടുക്കുമ്പോള്‍ സാമൂഹ്യമണ്ഡലത്തില്‍ പുരോഗതിക്കുവേണ്ട ഏകോപനം ഉണ്ടാകുന്നില്ല, ഏതൊന്നിനെക്കുറിച്ചും ഉണ്ടാകുന്നത് ഭിന്നതയാണ്. അറിവിന്റെ അഭാവമാണ് ഇതിന്റെ കാരണം.

അഭ്യസ്തവിദ്യരും വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായിരുന്നു പണ്ടത്തെ വായനക്കാരില്‍ ഭൂരിപക്ഷം. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നു. അറിവിന്റെ വഴികള്‍ ടെലിഫോണില്‍ പകര്‍ത്തിയതോടെ വായനക്കാരുടെ എണ്ണം നിശ്ചയിക്കാനാവാതായി. അക്കാരണത്താല്‍, ലോകത്തിന്റെ സ്വഭാവവും, മതരാഷ്ട്രീയ കക്ഷികളുടെ ലക്ഷ്യങ്ങളും സാമൂഹ്യതലങ്ങളിലെ അനുദിന മാറ്റങ്ങളും സാധാരണക്കാരന്റെ അറിവിലെത്തി.

പണ്ട് അറിവിനുവേണ്ടി ആശ്രയിച്ചത് ദൈവത്താല്‍ ഉപയോഗിക്കപ്പെട്ട പ്രവാചകന്മാരെയും ദീര്‍ഘദര്‍ശിമാരെയും ആയിരുന്നു എന്ന് ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘദര്‍ശികളും പ്രവാചകരും സത്യസന്ധരായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വായന ഉണര്‍വ്വിന്റെ അഥവാ വെളിവിന്റെ ഉറവിടമാണ്.

അത് സാഹിത്യകാരന്മാര്‍ പകര്‍ന്നുകൊടുത്തത് സാഹിത്യം വഴിയായിരുന്നു. സാഹിത്യത്തിന്റെ തത്വശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്നത് മനുഷത്വശാസ്ത്രം തന്നെയെന്ന് തിരിച്ചറിഞ്ഞത് വായനക്കാരാണ്. പണ്ട് വായന ജനവിഭാഗങ്ങളില്‍ പൂര്‍ണ്ണമായി എത്തിയിരുന്നില്ല. വായനാരംഗത്ത് വര്‍ദ്ധിച്ചുവന്ന പ്രചാരം ലോകവ്യാപനമായ വ്യവസായങ്ങളിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചു.

അറിവിനുവേണ്ടിയുള്ള അന്വേഷണമാണ് വായന. അത് ഇന്ന് ജീവിതത്തിന്റെ വ്യവഛേദിക്കാനാവാത്ത ഭാഗമായി. ഉപജീവനത്തിന്റെ ആവശ്യ ഘടകമായി. ജനജീവിതത്തിന്റെ സകല തുറകളിലും വായന എത്തിച്ചേര്‍ന്നു. ആത്മീയ മാദ്ധ്യമങ്ങളും, ഭൗതിക മാദ്ധ്യമങ്ങളും ഇന്ന് വ്യവസായരംഗത്തുണ്ട്. അജ്ഞാത ഭയത്തിനും, അന്ധവിശ്വാസത്തിനും, അനാചാരങ്ങള്‍ക്കും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുപോലും കാരണമായിത്തീര്‍ന്നിട്ടുണ്ട്.

ഇന്ന് ലഭിക്കുന്ന പ്രകൃതിയുടെ മുന്നറിയിപ്പ് സുരക്ഷയ്ക്ക് കാരണമാണ്. എന്നാല്‍ വായനക്കുവേണ്ടി മാദ്ധ്യമങ്ങളെ കാത്തുകാത്തിരുന്ന മനുഷ്യന് ആധുനികശാസ്ത്രം ആശ്വാസമായി. സകലകാര്യങ്ങളും കമ്പ്യൂട്ടര്‍, ടെലിഫോണ്‍ എന്നിവയിലൂടെ ആര്‍ജ്ജിക്കാമെന്ന നിലവന്നു. ജീവിത സന്തോഷത്തിനും സുഖത്തിനും ദീര്‍ഘായുസ്സിനും വേണ്ടി അന്വേഷിക്കുന്ന മനുഷ്യന് പഴയമാദ്ധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലെന്നായി. അതുകൊണ്ട് മാദ്ധ്യമരംഗത്ത് നൂതനപ്രവണതകള്‍ വികസ്വരമാകുമെന്ന് പ്രതീക്ഷിക്കാം.
അറിവിന്റെ അഭാവമാണ് ഭിന്നതയ്ക്കു കാരണം: ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക