Image

ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നവയുഗം റഷദിയ യുണിറ്റ് ഇഫ്താര്‍സംഗമം.

Published on 23 June, 2017
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  നവയുഗം റഷദിയ യുണിറ്റ് ഇഫ്താര്‍സംഗമം.

അല്‍ ഹസ്സ: പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ സന്ദേശം വിളിച്ചോതി,  നവയുഗം സാംസ്‌കാരികവേദി  റഷദിയ  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
 
അല്‍ ഹസ്സ റഷദിയ  യൂണിറ്റില്‍  നടന്ന ഇഫ്താര്‍ കൂട്ടായ്മയില്‍  നവയുഗം അംഗങ്ങള്‍ ഉള്‍പ്പെടെ നൂറോളം പ്രവാസികള്‍ പങ്കെടുത്തു.
 
നവയുഗം അല്‍ഹസ്സ മേഖല സാമുഹിക ക്ഷേമകണ്‍വീനര്‍  ലത്തീഫ് മൈനാഗപള്ളി റമദാന്‍ പ്രഭാഷണം  നടത്തി . റമദാന്‍ പാപമോചനത്തിന്റെ മാസമാണ്. നാം മനുഷ്യരാണ്.  അതിനാല്‍ പാപങ്ങള്‍ സംഭവിക്കുന്നവരാണ്. തെറ്റുപറ്റാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. വിശ്വാസികള്‍ കൂടുതലായി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്ന  റമദാന്‍ മാസത്തെ പ്രയോജനപെടുത്തണമെന്ന് ഖുര്‍ആന്‍നെ ഉദ്ധരിച്ചു അദ്ദേഹം അഭിപ്രായപ്പെട്ടു .
 
നവയുഗം അല്‍ ഹസ്സ മേഖല പ്രസിഡന്റ് രാജീവ് ചവറ, മേഖല സെക്രട്ടറി ഋ.ട. റഹിം തൊളിക്കോട്, ഉണ്ണി ഓച്ചിറ, സുശീല്‍കുമാര്‍, ശംമില്‍ നെല്ലികൊട്,  അബ്ദുല്‍ കലാീ എന്നിവര്‍ പ്രവാസി സൌഹൃദ കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിച്ചു.
 
ഇഫ്താര്‍ കൂട്ടായ്മ ചടങ്ങുകള്‍ക്ക്‌നവയുഗം യൂണിറ്റ്  ഭാരവാഹികളായ ഇബ്രാഹിം കൊല്ലം, നസീം അഞ്ചല്‍, ജോയിമോന്‍, അഖില്‍, സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക