ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാസഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്ട്ടിലെത്തുന്നു.
ജൂണ്‍ 25 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ തിരുഹൃദയ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിയ്ക്കും. പ്രസ്തുത ദിവ്യബലിയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കാനും കര്‍ദ്ദിനാളുമായി സൗഹൃദം പങ്കുവെയ്ക്കാനും ജര്‍മനിയിലെ മലങ്കരസഭാ സമൂഹം ഭാരവാഹികള്‍ ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.
വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് (കോഓര്‍ഡിനേറ്റര്‍) 017680383083, ബ്രൂസ് കാഞ്ഞിരത്താമണ്ണില്‍(സെക്രട്ടറി, ഫ്രാങ്ക്ഫര്‍ട്ട്) 01627384737,കോശി തോട്ടത്തില്‍(ട്രഷറാര്‍, ഫ്രാങ്ക്ഫര്‍ട്ട്) 061099669357.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍