Image

കെഫാക് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published on 23 June, 2017
കെഫാക് ഭാരവാഹികളെ തിരഞ്ഞെടുത്തു

      ഫര്‍വാനിയ: കേരളാ എക്‌സ്പാറ്റ്‌സ് ഫുട്ബാള്‍ അസോസിയേഷന്‍ കുവൈറ്റ് 2017-18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം റോയല്‍ ഹൈത്തം ഇന്റര്‍നാഷണലില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഗുലാം മുസ്തഫയുടെ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കുന്നത്തേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ശബീര്‍ കളത്തിങ്കല്‍ സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് മുഖ്യ വരണാധികാരി ഹിക്മത് തോട്ടുങ്കലിന്റെ നേതൃത്വത്തില്‍ ഭാരവാഹികളെ തിരഞ്ഞടുത്തു . 

ഭാരവാഹികള്‍ : ഗുലാം മുസ്തഫ (പ്രസിഡന്റ്) ആഷിക് കാദിരി, മുഹമ്മദ് സഫറുള്ള (വൈസ് പ്രസിഡന്റുമാര്‍), മന്‍സൂര്‍ കുന്നത്തേരി (ജനറല്‍സെക്രട്ടറി), ഒ.കെ. അബ്ദുല്‍ റസാഖ് (ട്രഷറര്‍) ജെസ്വിന്‍ ജോസ് (അസി : (ട്രഷറര്‍), നൗഷാദ്, റബീഷ് കെ.സി, ശബീര്‍ കളത്തിങ്കല്‍, സുമേഷ് കുഞ്ഞി വളപ്പില്‍, ഫൈസല്‍ ഇബ്രാഹിം, കാദര്‍ എലത്തുര്‍ (സെക്രട്ടറിമാര്‍), ബിജു ജോണി, അസ്വദ് അലി (ഒഫീഷ്യല്‍ ഇന്‍ചാര്‍ജ്), സിദ്ദിഖ്.ടി.വി (അഡ്വൈസറി ബോര്‍ഡ് മെന്പര്‍), ഇക്ബാല്‍ മുറ്റിച്ചൂര്‍, ബദറുല്‍ മുനീര്‍ (വളണ്ടിയര്‍ ഇര്‍ചാര്‍ജ്), ജോസ്, നൗഫല്‍, അബ്ബാസ്, ബിജു (ഇവന്റ് മാനേജ്‌മെന്റ്), ശംസുദ്ധിന്‍ അടക്കാണി (ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക