Image

പനി: ജനങ്ങളാകെ ശുചീകരണത്തിന്‌ മുന്നിട്ടിറങ്ങണമെന്ന്‌ സര്‍വകക്ഷി യോഗം

Published on 24 June, 2017
പനി: ജനങ്ങളാകെ ശുചീകരണത്തിന്‌ മുന്നിട്ടിറങ്ങണമെന്ന്‌  സര്‍വകക്ഷി യോഗം

തിരുവനന്തപുരം : പനിയും മറ്റുപകര്‍ച്ച വ്യാധികളും തടയുന്നതിന്‌ ജനങ്ങളാകെ ശുചീകരണത്തിന്‌ മുന്നിട്ടിറങ്ങണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്‌തു.

 ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും യോഗം അഭ്യര്‍ഥിച്ചു.

ശുചീകരണത്തിന്‌ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്‌ ജൂണ്‍ 27ന്‌ മുമ്പ്‌ തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില്‍ എന്‍സിസി, സ്‌കൗട്ട്‌, സ്റ്റുഡന്‍റ്‌ കാഡറ്റ്‌ എന്നീ വിഭാഗങ്ങള്‍ക്ക്‌ പുറമെ വിദ്യാര്‍ഥികളെയാകെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

രോഗം നിയന്ത്രിക്കുന്നതിന്‌ സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ തേടി വരുന്ന ആരെയും തിരിച്ചയക്കരുതെന്നും കൂടുതല്‍ സൗകര്യം താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും സ്വകാര്യ ആശുപത്രികളോട്‌ സര്‍ക്കാര്‍ അഭ്യര്‍ഥിക്കും. 

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉച്ചയ്‌ക്ക്‌ ശേഷവും ഉണ്ടാകുമെന്ന്‌ ഉറപ്പുവരുത്തും. റിട്ടയര്‍ ചെയ്‌ത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. അതിന്‌ തടസ്സങ്ങളുണ്ടെങ്കില്‍ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക