Image

മനസ്താപം (കവിത: ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

Published on 24 June, 2017
മനസ്താപം (കവിത: ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
തീരെ പിരിഞ്ഞിരിയ്ക്കാനാകില്ല എന്ന് ഞാന്‍
തീരെനിരീച്ചില്ല എന്‍ പ്രിയമല്‍സഖി
നന്ദിപറഞ്ഞു നീദൂരെ മറഞ്ഞപ്പോള്‍
നെഞ്ചിലാഗദ്ഗദം വീര്‍പ്പുമുട്ടി

തമ്മിലിണങ്ങിപിണങ്ങി നടന്നപ്പോള്‍
അറിഞ്ഞില്ല നമ്മിലെ ആത്മബന്ധം
ദൂരെയിരുന്നു നീ ചാരത്തെന്നോതുംമ്പോള്‍
കണ്ടിലൊരിയ്ക്കലുമീശൂന്യത

മരുഭൂമിയായൊരീ മാനസഭൂവിതില്‍
മരുപ്പച്ചയായതുംനീയല്ലേമല്‍സഖി
കറ്റകിടാവുമായകളിമുറ്റത്തോടുമ്പോള്‍
പിന്നാലെമത്സരിച്ചെന്നുംനീവന്നില്ലേ

കഥകള്‍പറഞ്ഞുചിരിപ്പിച്ചുനീയെന്നെ
മൂകമാംഎന്മനോഭാവത്തിലുംനിത്യം
നിദ്രയെപുല്‍കിഉറങ്ങുന്നനേരത്തും
നീയെന്റെചാരത്ത്വന്നുനിശ്ശബ്ദയായി

മാനത്ത്‌പൊങ്ങുന്നഅമ്പിളിമാമനെന്‍
കൈകളില്‍വരുമെന്ന്‌നീചൊന്നനേരം
സാധുതയൊട്ടുമേഇല്ലെന്നറിഞ്ഞിട്ടും
കൗതുകത്ത്‌തോടെഞാന്‍ശ്രവിച്ചിരുന്നു

എങ്ങുപോയ്‌നമ്മിലെപാവനസൗഹൃദം
ജീവിതയാഥാര്‍ഥ്യത്തെനീഅറിഞ്ഞനേരം?
ഇറ്റുവീഴുന്നൊരീകണ്ണുനീര്‍മുത്തുകള്‍
നിന്നെകുറിച്ചാണെന്നുനീഅറിയുന്നുവോ?

വാക്കുകളല്ലതുളുമ്പുന്നതീതാളില്‍
പാവമാംനിന്‍സഖിതന്‍ഗദ്ഗദങ്ങള്‍!
മിന്നാമിനുങ്ങുപോല്‍ചിമ്മിമറഞ്ഞയീ
സൗഹൃദമെന്തിനായ്‌നീകാഴ്ചവച്ചു?
Join WhatsApp News
വിദ്യാധരൻ 2017-06-25 11:33:35
ഇപ്പോൾ  നാം കാണുന്ന വസ്തുവൊക്കെ 
മിന്നിമറഞ്ഞിടാം പൊടുന്നനവെ
ശ്വാശതമായി ഒന്നും തന്നെ 
ഇല്ലെന്ന സത്യം അറിഞ്ഞിടുക 
അറിവിനാൽ അജ്ഞത മാറ്റിടുമ്പോൾ 
മനസ്താപം ഒക്കെയും മാഞ്ഞുപോകും 
മധുരിക്കും ഓർമ്മകൾ എന്നുമെന്നും 
ജ്യോതിസ്സായുള്ളിൽ വിളങ്ങിടട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക