Image

ഐശ്വര്യ അഭിഷേകിനൊപ്പം അഭിനയിക്കില്ല!!

Published on 24 June, 2017
ഐശ്വര്യ അഭിഷേകിനൊപ്പം അഭിനയിക്കില്ല!!
ഐശ്വര്യയും അഭിഷേകും സിനിമയിലുടെ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.അനുരാഗ് കശ്യാപ് നിര്‍മ്മിക്കുന്ന 'ഗുലാം ജാം'എന്ന സിനിമയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളായിരുന്നു മുമ്പ് വന്നിരുന്നത്.താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ഐശ്വര്യ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം തനിക്ക് സിനിമയിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ലെന്നാണ് നടി പറയുന്നത്.

ഐശ്വര്യയുടെ അടുത്ത സിനിമ അനില്‍ കപൂറിന്റെ കൂടെയാണ്. അതിനൊപ്പം മണി രത്‌നത്തിന്റെ സിനിമയിലും ഐശ്വര്യ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.ഗുലാം ജാമിന്റെ കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ കഴിയുമോ എന്ന് ഐശ്വര്യ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. എന്നാല്‍ ്അതില്‍ മാറ്റം വരുത്താന്‍ കഴിയാത്തതാണ് സിനിമയില്‍ നിന്നും നടിയുടെ മാറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക