Image

സംസ്‌കൃതി കഥയരങ്ങില്‍ അഞ്ചു കഥകള്‍ അവതരിപ്പിക്കും

Published on 01 March, 2012
സംസ്‌കൃതി കഥയരങ്ങില്‍ അഞ്ചു കഥകള്‍ അവതരിപ്പിക്കും
ദോഹ: സംസ്‌കൃതി ദോഹ യൂണിറ്റ് സംഘടിപ്പിക്കുന്ന കഥയരങ്ങ് 2012 മാര്‍ച്ച് 2 ന് (വെള്ളി) വൈകുന്നേരം ആറിന് സലത്ത ജദീദിലുള്ള സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുന്നു. 

ദോഹയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് ലഭിച്ച നാല്‍പ്പതോളം സൃഷ്ടികളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച അഞ്ചു കഥകളായിരിക്കും കഥയരങ്ങില്‍ അവതരിപ്പിക്കുക. 'വേട്ട' (അസീസ് നല്ലവീട്ടില്‍), 'ചുവന്ന ഇലകളും മൂന്നു മുലകളും' (സുനില്‍ പെരുമ്പാവൂര്‍), 'തീവിത്തുകള്‍' (നാസര്‍ കക്കട്ടില്‍), 'ബ്രഹ്മഗിരിയില്‍ മഞ്ഞു പെയ്യുമ്പോള്‍' (ഷീല ടോമി), 'സ്‌കൂള്‍ബസിലെ കുട്ടി' (സ്മിത ആദര്‍ഷ്) എന്നീ കഥകളാണ് പ്രശസ്ത മലയാള ചെറുകഥാ കൃത്തുക്കളായ അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി എന്നിവരടങ്ങുന്ന ജൂറി കഥയരങ്ങിലേക്ക് തെരഞ്ഞെടുത്തത്. കഥയരങ്ങില്‍ അവതരിപ്പിക്കുന്ന അഞ്ചു കഥകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികളെ ജൂറി അധ്യക്ഷനായ അശോകന്‍ ചരുവില്‍ തദവസരത്തില്‍ പ്രഖ്യാപിക്കും. ഏറ്റവും മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ കഥയ്ക്കുമുള്ള കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഇതോടനുബന്ധിച്ചു നല്‍കും. 

റിപ്പോര്‍ട്ട്: എം.കെ. ആരിഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക