Image

തെരഞ്ഞെടുപ്പ്‌ കണക്കില്‍ തിരിമറി: മധ്യപ്രദേശ്‌ മന്ത്രിയെ അയോഗ്യനാക്കി

Published on 24 June, 2017
തെരഞ്ഞെടുപ്പ്‌ കണക്കില്‍ തിരിമറി: മധ്യപ്രദേശ്‌ മന്ത്രിയെ അയോഗ്യനാക്കി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ ചെലവില്‍ തിരിമറി നടത്തുകയും പെയ്‌ഡ്‌ ന്യൂസ്‌ നല്‍കുകയും ചെയ്‌ത മധ്യപ്രദേശ്‌ മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അയോഗ്യനാക്കി. മിശ്രയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന്‌ മൂന്നു വര്‍ഷത്തേക്ക്‌ വിലക്കിയിട്ടുമുണ്ട്‌. ഇതോടെ, 2018ലെ മധ്യപ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിശ്രയ്‌ക്ക്‌ മത്സരിക്കാനാകില്ല. 

ശിവരാജ്‌ സിങ്‌ ചൌഹാന്‍ മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കുന്ന മിശ്ര, ജലസേചന മന്ത്രിയാണ്‌. പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പും മിശ്രയാണ്‌ കൈകാര്യം ചെയ്യുന്നത്‌.

2008ലെ തെരഞ്ഞെടുപ്പുകാലത്തെ ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതോടെയാണ്‌ മന്ത്രിയെ അയോഗ്യനാക്കിയത്‌. തിരഞ്ഞെടുപ്പു കാലത്ത്‌ മിശ്രയും സംഘവും `പെയ്‌ഡ്‌ ന്യൂസുകള്‍ക്കായി മുടക്കിയ പണം തെരഞ്ഞെടുപ്പ്‌ കമ്മിഷനില്‍ സമര്‍പ്പിച്ച ചെലവിനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന്‌ കാട്ടി കോണ്‍ഗ്രസ്‌ മുന്‍ എംഎല്‍എയായ രാജേന്ദ്ര ഭാരതിയാണ്‌ പരാതി നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക